Join Whatsapp Group. Join now!
Aster MIMS 10/10/2023

ബന്ധുക്കൾ ആരും എത്തിയില്ല; അനാഥമായ 70 കാരന്റെ മൃതദേഹം പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിൽ സംസ്‌കരിച്ചു

Relatives did not take over; body cremated by panchayat member and social workers #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.10.2021) ബന്ധുക്കൾ ഏറ്റെടുക്കാത്തതിനെ തുടർന്ന് അനാഥമായ 70 കാരന്റെ മൃതദേഹം പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിൽ സംസ്‌കരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തങ്കച്ചന്റെ (70) മൃതദേഹമാണ്‌ തിങ്കളാഴ്‌ച വൈകീട്ട്‌ കാസർകോട്‌ ചെന്നിക്കര ശ്‌മശാനത്തിൽ സംസ്‌കരിച്ചത്‌. ഉളിയത്തടുക്ക നാഷനൽ നഗർ ഖിളർ ജുമാ മസ്ജിദ് ക്വാർടേഴ്‌സിൽ കഴിഞ്ഞുവന്നിരുന്ന തങ്കച്ചൻ കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ മരിച്ചത്‌.

Kasaragod, News, Kerala, Panchayath-Member, Obituary, Kollam, General-hospital, Madhur, CPM, CPM Worker, Relatives did not take over; body cremated by panchayat member and social workers.

മരംമുറിക്കൽ തൊഴിലാളിയായിരുന്നു തങ്കച്ചൻ. ഇദ്ദേഹത്തിന്റെ പ്രയാസങ്ങൾ മനസിലാക്കി ക്വാർടേഴ്‌ ഉടമ റൂമിന്റെ വാടക ഒഴിവാക്കി നൽകിയിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ബന്ധുക്കളെ വിവരം അറിയിച്ചപ്പോൾ വരാമെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഇതേ തുടർന്ന്‌ മൃതദേഹം കാസർകോട്‌ ജനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചു. എന്നാൽ കഴിഞ്ഞ ഞായറാഴ്‌ച മൃതദേഹം ഏറ്റുവാങ്ങാൻ എത്തില്ലെന്ന്‌ ബന്ധുക്കൾ അറിയിക്കുകയായിരുന്നു.

ഇതോടെ മധൂർ പഞ്ചായത്തംഗം സി എം ബശീറിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഏറ്റെടുത്ത് സംസ്‌കാരം നടത്തുകയായിരുന്നു. നഗരസഭയിൽ പണമടച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. കെ എം ഇബ്രാഹിം, യു അശോകൻ, ജെയിംസ്‌ എന്നിവർ പങ്കെടുത്തു.


Keywords: Kasaragod, News, Kerala, Panchayath-Member, Obituary, Kollam, General-hospital, Madhur, CPM, CPM Worker, Relatives did not take over; body cremated by panchayat member and social workers.
< !- START disable copy paste -->

Post a Comment