Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ഥലം പാട്ടത്തിന് നൽകി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയില്ല; കിനാനൂർ-കരിന്തളം പഞ്ചായത്തിൽ അനുവദിച്ച യോഗ ആൻഡ് നാചുറോപതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട് പദ്ധതി വൈകുന്നു

Protest against yoga and naturopathy Post Graduate Institute project delay #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.10.2021) കേന്ദ്ര ആയുഷ് വകുപ്പ് കിനാനൂർ-കരിന്തളം പഞ്ചായത്തിൽ അനുവദിച്ച യോഗ ആൻഡ് നാചുറോപതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട് പദ്ധതി വൈകുന്നതിൽ പ്രതിഷേധം കനക്കുന്നു. ഇൻസ്റ്റിറ്റ്യൂടിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് എ ഐ വൈ എഫ് കിനാനൂർ കരിന്തളം മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.

 
Protest against yoga and naturopathy Post Graduate Institute project delay



സംസ്ഥാന സർകാർ സ്ഥലം പാട്ടത്തിന് നൽകി രണ്ടുമാസം പിന്നിട്ടിട്ടും ഇതുവരെയും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനെ പിന്നോക്കം വലിക്കുകയാണെന്നാണ് ആക്ഷേപം.

കൺവെൻഷൻ ജില്ലാ സെക്രടറി മുകേഷ് ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ പുഷ്പരാജൻ, ധനീഷ് ബിരിക്കുളം, മണ്ഡലം സെക്രടറി പി പ്രദീപ്‌ കുമാർ, ജില്ലാ കമിറ്റി അംഗങ്ങൾ അംഗം കെ വി ബാബു, ബിജു വാഴപന്തൽ, മേഖല കമിറ്റി സെക്രടറി സി നാരായണൻ, പ്രസിഡന്റ്‌ അനീഷ് വാഴപന്തൽ തുടങ്ങിയവർ സംബന്ധിച്ചു.

അതേസമയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള മണ്ഡലം സമ്മേളനം ഒക്ടോബർ 10 ന് വെള്ളരിക്കുണ്ടിൽ വെച്ച് നടക്കും. ജില്ലാ സമ്മേളനം ഒക്ടോബർ 24 ന് റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും.

Keywords: Kerala, Kasaragod, News, Protest, AIYF, Protest against yoga and naturopathy Post Graduate Institute project delay.
< !- START disable copy paste -->

Post a Comment