Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ധനവില വര്‍ധന; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

Private bus strike from November 9 in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvartha.com 26.10.2021) ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ ഒമ്പത് മുതലാണ് അനിശ്ചിത കാല സമരം. ഇത് സംബന്ധിച്ച് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോടീസ് നല്‍കി. സ്വകാര്യ ബസ് വ്യവസായം തകരുന്നുവെന്നും ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉടമകളുടെ സംഘടന സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Private bus strike from November 9 in Kerala


മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കുക, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം, കോവിഡ് കാലം കഴിയുന്നതുവരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവെക്കുന്നത്.

സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച് മാസത്തിലാണ്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്റെ വില 66 രൂപ മാത്രമായിരുന്നു. ഇന്ന് ഡീസല്‍ വില 103ലെത്തി. കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.

ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലവട്ടം സര്‍കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതിരുന്നതോടെയാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു.

ബസ് ഉടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. സമിതി ഭാരവാഹികളായ ലോറന്‍സ് ബാബു (ചെയര്‍മാന്‍), ടി ഗോപിനാഥന്‍ (ജനറല്‍ കണ്‍വീനര്‍), ഗോകുലം ഗോകുല്‍ദാസ് (വൈസ് ചെയര്‍മാന്‍) തുടങ്ങിയവര്‍ മന്ത്രിയെ നേരിട്ട് കണ്ടാണ് നിവേദനം നല്‍കിയത്. സമരം തുടങ്ങുന്ന ദിവസം മുതല്‍ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Keywords: Kerala,Thiruvananthapuram,news,Strike,Bus,Petrol,Bus charge, Private bus strike from November 9 in Kerala

Post a Comment