ഉപ്പള: (www.kasargodvartha.com 15.10.2021) മഞ്ചേശ്വരം പൊലീസ് പരിധിയില്‍ 16കാരിയെ പ്രണയം നടിച്ച് ലൈഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്കായി വനിതാ പൊലീസിന്റെ തിരച്ചില്‍. 29 വയസുള്ള ഡെകറേഷന്‍ ജോലിക്കാരനായ യുവാവിനെയാണ് വനിതാ പൊലീസ് തിരയുന്നത്.
16 കാരിയെ പലതവണയായി പീഡിപ്പിച്ചതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ പ്രായമെത്തിയല്‍ ഇരുവരുടേയും വിവാഹം നടത്തിച്ചുകൊടുക്കാന്‍ രണ്ടു വീട്ടുകാരും തീരുമാനിച്ചിരുന്നെങ്കിലും പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കാസര്‍കോട് വനിതാ പൊലീസിനാണ് അന്വേഷണ ചുമതല. പ്രതി ഒളിവിലാണ്. ഇയാള്‍കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Police, Love, Manjeshwaram, Uppala, Top-Headlines, House, Investigation, Police started search for decoration worker who molested 16-year-old girl.