ഇയാളിൽ നിന്നും സമാന്തര ഭാഗ്യക്കുറി എഴുത്തിന്റെ രേഖകളും പണവും മൊബൈൽ ഫോണും ലഭിച്ചതായി പൊലീസിന് പറഞ്ഞു. ഷാജിയെ കോടതിയിൽ ഹാജരാക്കും. വെള്ളരിക്കുണ്ട് ടൗണിലെ ലോടെറി സ്റ്റാളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വിൽപനശാല ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും അന്വേഷണത്തിന് ശേഷം വിട്ടയച്ചു.
മലയോര മേഖല കേന്ദ്രീകരിച്ചു കൊണ്ട് ഒറ്റ നമ്പർ ചൂതാട്ട സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന.
നേരത്തെ ഭീമനടി, രാജപുരം, ചിറ്റാരിക്കൽ എന്നിവിടങ്ങളിലെ സമാന്തര ഭാഗ്യക്കുറിശാലകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സി ഐ, എൻ ഒ സിബി, എസ് ഐ വിജയകുമാർ, എ എസ് ഐ, വേണു, സിവിൽ പൊലീസ് ഓഫീസർ നൗശാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Keywords: Kerala, Kasaragod, News, Vellarikundu, Police, Investigation, Top-Headlines, Lottery, Arrest, Court, Police inspection regarding parallel lottery sales; One arrested.
< !- START disable copy paste -->