Join Whatsapp Group. Join now!
Aster MIMS 10/10/2023

'നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല'; ഓടികൊണ്ടിരുന്ന ഓടോറിക്ഷയിൽ നിന്ന് പ്ലസ് വൺ വിദ്യാർഥിനികൾ എടുത്ത് ചാടി; പരിക്കുകളോടെ ആശുപത്രിയിൽ; ഡ്രൈവർ കസ്റ്റഡിയിൽ; ഫൈബർ ഷീൽഡിൻ്റെ മറവ് ഉള്ളതിനാൽ പെൺകുട്ടികൾ പറഞ്ഞത് കേട്ടില്ലെന്ന് മൊഴി

Plus One students jumped from moving autorickshaw#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 11.10.2021) ഓടികൊണ്ടിരുന്ന ഓടോറിക്ഷയിൽ നിന്ന് പ്ലസ് വൺ വിദ്യാർഥിനികൾ എടുത്ത് ചാടി. പരിക്കേറ്റ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ചെമ്മനാട് വെച്ചാണ് സംഭവം. ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിനികളായ ഇവർ പരീക്ഷയെഴുതാൻ എത്തിയതായിരുന്നു.
   
Plus One students jumped from moving autorickshaw


 
കാസർകോട് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്നാണ് പെൺകുട്ടികൾ ഓടോറിക്ഷയിൽ കയറിയത്. ചെമ്മനാട് സ്‌കൂളിനടുത്ത് എത്തിയപ്പോൾ ഓടോറിക്ഷയിൽ നിന്നും ആദ്യം ഒരു കുട്ടി ചാടുകയും ശബ്ദം കേട്ട് ഡ്രൈവർ വണ്ടി നിർത്തുന്നതിനിടയിൽ രണ്ടാമത്തെ പെൺകുട്ടിയും ചാടുകയായിരുന്നുവെന്നുമാണ് വിവരം. ഇതോടെ ഡ്രൈവർ വണ്ടി നിർത്തുകയും ആളുകൾ ഓടി കൂടി വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ കാസർകോട് ടൗൺ പൊലീസ് ഓടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മേൽപറമ്പ് പൊലീസ് ആണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. ഫൈബർ ഷീൽഡിൻ്റെ മറവ് ഉള്ളതിനാൽ നിർത്താൻ ആവശ്യപ്പെട്ടത് കേട്ടില്ലെന്നാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. മേൽപറമ്പിലാണ് കുട്ടികൾക്ക് ഇറങ്ങേണ്ടതെന്നാണ് താൻ കരുതിയതെന്നും ഡ്രൈവർ പറഞ്ഞതായാണ് റിപോർട്.

പെൺകുട്ടികളുടെ മൊഴിയെടുത്ത ശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കുകയുള്ളുവെന്ന് മേൽപറമ്പ് പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, News, Top-Headlines, Students, Auto, Auto Driver, Auto-rickshaw, Chemnad, School, Hospital, Police, Custody, Melparamba, Report, Case, Plus One students jumped from moving autorickshaw.


< !- START disable copy paste -->

Post a Comment