Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് എസ് എസ് എൽ സി പാസായത് 19,287 വിദ്യാർഥികൾ; പ്ലസ് വൺ അപേക്ഷകർ 17,431; സീറ്റുകൾ 16,494 മാത്രം

Plus One seats are short in Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.10.2021) ജില്ലയിൽ ഇത്തവണ എസ് എസ് എൽ സി പാസായത് 19,287 വിദ്യാർഥികൾ. പ്ലസ് വൺ സീറ്റിനായി അപേക്ഷിച്ചത് 17,431 പേർ. എന്നാൽ ആകെയുള്ള പ്ലസ് വൺ സീറ്റുകൾ 16,494 മാത്രം. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി എൻ ശിവൻ കുട്ടി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
 
Plus One seats are short in Kasaragod

മുഴുവൻ എ പ്ലസ് നേടിയ കുട്ടിക്ക് അപേക്ഷിച്ച സ്കൂളുകളിൽ സീറ്റ് ലഭിക്കുന്നില്ലെന്നും കിലോമീറ്ററുകൾ ദൂരെയുള്ള സ്ഥലങ്ങളിലാണ് പ്രവേശനം ലഭിക്കുന്നതെന്നുമുള്ള പരാതികളെ കുറിച്ച് ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഹയർ സെകൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനം ലളിതവും, സുതാര്യവും, സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ 13 വർഷമായി ഏകജാലക പ്രവേശനമെന്ന കേന്ദ്രീകൃത അലോട്മെന്റ് സംവിധാനം നടപ്പിലാക്കി വരുന്നതിനാൽ ഏതെങ്കിലും സ്കൂളിലോ കോഴ്സിലോ പ്ലസ് വണിനു പ്രവേശനം വേണമെന്ന പ്രത്യേക അപേക്ഷകൾ പരിഗണിക്കുവാൻ കഴിയില്ലെങ്കിലും അർഹരായ വിദ്യാർഥികൾക്ക് ഏകജാലക പ്രവേശനത്തിലൂടെ മെറിറ്റടിസ്ഥാനത്തിൽ അവർ ആഗ്രഹിക്കുന്ന സ്കൂളുകളിൽ പ്രവേശനം നൽകാൻ ശ്രമിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Students, Education, SSLC, Plus-two, Class, School, N.A.Nellikunnu, Minister, Plus One seats are short in Kasaragod.
< !- START disable copy paste -->

Post a Comment