Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ധനവില കുതിക്കുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Diesel

തിരുവനന്തപുരം: (www.kasargodvartha.com 27.10.2021) സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു.

ബുധനാഴ്ച കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമായി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 47 പൈസയും പെട്രോളിന് 6 രൂപ 95 പൈസയുമാണ് വര്‍ധിച്ചത്.

Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Diesel, Petrol, diesel prices hiked again today

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Petrol, Price, Diesel, Petrol, diesel prices hiked again today

Post a Comment