ന്യൂഡെല്‍ഹി: (www.kasargodvartha.com 30.10.2021) രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111 രൂപ 29 പൈസയും ഡീസലിന് 104 രൂപ 88 രൂപയുമായി.
കോഴിക്കോട് പെട്രോള്‍ വില 109 രൂപ 52 പൈസയും ഡീസലിന് 102 രൂപ 94 പൈസയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 108 രൂപ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമായി. ഒരു മാസത്തിനിടെ പെട്രോളിന് ഒമ്പത് രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കൂട്ടിയത്.
Keywords: New Delhi, News, National, Top-Headlines, Business, Petrol, Price, Petrol, diesel price hike on October 30