Join Whatsapp Group. Join now!
Aster MIMS 10/10/2023

പതിവ് തെറ്റിയില്ല; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു New Delhi, News, National, Top-Headlines, Petrol, Business, Price

ന്യൂഡെല്‍ഹി: (www.kasargodvartha.com 29.10.2021) രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.81 രൂപയും ഡീസലിന് 103.60 രൂപയുമായി.

വെള്ളിയാഴ്ച കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108.95 രൂപയും ഡീസല്‍ ലിറ്ററിന് 102. 80 രൂപയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 109.45 രൂപയും ഡീസലിന് 102. 93 രൂപയുമാണ്. 

New Delhi, News, National, Top-Headlines, Petrol, Business, Price, Petrol and diesel prices hiked again

അതേസമയം ഇന്ധനവില വര്‍ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒമ്പത് മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണം. തുടര്‍ന്നുള്ള ചാര്‍ജ് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. 

Keywords: New Delhi, News, National, Top-Headlines, Petrol, Business, Price, Petrol and diesel prices hiked again

Post a Comment