Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓർമകളിൽ മായാതെ സ്വാതന്ത്ര്യ സമരസേനാനി ഗാന്ധി രാമൻനായർ; സ്മൃതികുടീരത്തിൽ എം പി യുടെ നേതൃത്വത്തിൽ പുഷ്പാർചന നടത്തി; മകൾക്ക് ആദരം

Paid floral tribute at tomb of Gandhi Raman Nair #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com 27.10.2021) സ്വാതന്ത്ര്യ സമരസേനാനിയും മഹാത്മാ ഗാന്ധിയുടെ ശിഷ്യനുമായിരുന്ന ഗാന്ധി രാമൻനായരുടെ സ്മൃതികുടീരത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യുടെ നേതൃത്വത്തിൽ പുഷ്പാർചന നടത്തി. രാമൻനായരുടെ സമര പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന മകൾ കരിച്ചേരി നാരായണി അമ്മയെ മുളിയാർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

   
Kasaragod, Kerala, News, Bovikanam, Remembering, Remembrance, Paid floral tribute at tomb of Gandhi Raman Nair.



1931 ഡിസംബറിലെ ഇൻഡ്യൻ നാഷനൽ കോൺഗ്രസിന്റെ കറാചി സമ്മേളനത്തിൽ മുളിയാറിൽ നിന്ന് കാൽനടയായി സഞ്ചരിച്ച് പങ്കെടുത്ത ഗാന്ധി രാമൻ നായർ, 12 വർഷത്തോളം ഖാൻ അബ്ദുൽ ഗാഫർ ഖാൻ ഉൾപെടെയുള്ള ദേശീയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തി സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ശക്തി പകർന്നു. 1947 ഓഗസ്റ്റ് 15 ന് ഇൻഡ്യൻ സ്വാതന്ത്ര്യ ദിനത്തിൽ സ്വവസതിയിൽ പന്തിഭോജനം നടത്തി സമൂഹത്തിൽ നില നിന്നിരുന്ന ജാതി വ്യവസ്ഥയ്ക്കെതിരെ പോരാട്ടം നടത്തിയ വ്യക്തിയുമായിരുന്നു ഇദ്ദേഹം.

പേരമകനും പരിചാരകനുമായിരുന്ന മോഹൻകുമാർ നാരന്തട്ട സ്വാഗതം ചെയ്തു. അശോകൻ കാനത്തൂർ, എം കുഞ്ഞമ്പു നമ്പ്യാർ, കെ ബി മുഹമ്മദ് കുഞ്ഞി, ബി സി കുമാരൻ, ശരീഫ് കൊടവഞ്ചി, എ ജനാർധനൻ, അനീസ മൻസൂർ മല്ലത്ത്, വാസുദേവൻ, മണികണ്ഠൻ ഓമ്പയിൽ, രവീന്ദ്രൻ നമ്പ്യാർ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Bovikanam, Remembering, Remembrance, Paid floral tribute at tomb of Gandhi Raman Nair.


< !- START disable copy paste -->

Post a Comment