Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ഥാപനത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി ഉടമ; 'പിന്നിൽ മുൻ ജീവനക്കാരൻ; പൊലീസ് നടപടി ദുരൂഹം'

Owner alleges theft of goods worth over Rs 5 lakh from company#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 01.10.2021) സ്ഥാപനത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയതായും കുറ്റകൃത്യം ചെയ്തത് സ്ഥാപനത്തിലെ മുൻ ജീവനക്കാരനാന്നെന്നാണ് മനസിലാകുന്നതെന്നും നീലേശ്വരം ബ്രദേർസ് സ്റ്റീൽ ഉടമ സിബി ജോർജ് സേവ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീലേശ്വരം ബ്ലോക് ഓഫീസിനടുത്തുള്ള മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ലോക് ഡൗൺ മൂലം കഴിഞ്ഞ അഞ്ച് മാസമായി തുറന്ന് പ്രവർത്തിച്ചിരുന്നില്ലെന്നും ഈ സമയത്താണ് മോഷണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
Owner alleges theft of goods worth over Rs 5 lakh from company

പരിസരത്ത് താമസക്കാരനായ യുവാവിനെ സ്ഥാപനം ആരംഭിക്കുന്ന സമയത്ത് ജോലിക്കു നിയമിച്ചിരുന്നുവെന്നും എന്നാൽ കൃത്യമായി ജോലി ചെയ്യാത്തതിനാലും, ഏൽപിക്കുന്ന ജോലികളിൽ കൃത്രിമം കാണിച്ചിരുന്നതിനാലും ഒരു മാസത്തിനുള്ളിൽ തന്നെ ഇയാളെ പിരിച്ചുവിട്ടിരുന്നതായും അന്നുമുതൽ ഇയാൾക്ക് ശത്രുത ഉണ്ടായിരുന്നതായും ഉടമ പറഞ്ഞു.

'2021 സെപ്റ്റംബർ 19 ന് ഉച്ചയ്ക്ക് സ്ഥാപനത്തിലെ ജീവനക്കാരൻ ഫോണിൽ വിളിച്ച്, സ്ഥാപനത്തിലെ ഷടർ പൊളിച്ച നിലയിൽ കാണുന്നുണ്ട് എന്നറിയിച്ചു. ആ സമയത്ത് താൻ ദൂരെയുള്ള സ്ഥലത്ത് ആയിരുന്നതിനാൽ ജീവനക്കാരനോട് അകത്ത് കയറി പരിശോധിക്കാൻ ആവശ്യപ്പെട്ടു. പരിശോധനയിൽ കമ്പനിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ കളവു പോയതായി മനസിലായി. നേരിട്ട് ചെന്ന് നോക്കിയപ്പോൾ 32 സ്റ്റീൽ അലമാരകൾ മോഷണം പോയതായി മനസിലാക്കി. അതിൽ അഞ്ചെണ്ണം 28000 രൂപ തോതിൽ വിലയുള്ള ഹെവിസ്റ്റീൽ അലമാരകളാണ്. 11 എണ്ണം 75000 രൂപ തോതിൽ വിലവരുന്ന മീഡിയം സൈസ് അലമാരകളാണ്. ബാക്കി 16 എണ്ണം 6900 രൂപ തോതിൽ വിലവരുന്ന സാധാരണ അലമാരകളും ആണ്. കൂടാതെ അലമാരകളുടെ ഫിറ്റിംങ്ങ് സാധനങ്ങൾ, പൂട്ട്. പെയിന്റ്, ഡോർ ഹാൻഡിലുകൾ എന്നിവയും മോഷണം പോയി.

സോഫാകുഷ്യൻ നിർമിക്കാൻ ഉപയോഗിക്കുന്ന മെഷീൻ, നാല് ബൻഡിൽ ഫോം എന്നിവയും കവർന്നു. ഫോമിന് 64000 രൂപയും മെഷീന് 30000 രൂപയുമാണ് വില. 5500 രൂപ തോതിൽ വിലവരുന്ന അഞ്ച് കട്ടില, 8500 രൂപ വില വരുന്ന ആറ് ജനലുകൾ, സ്റ്റീൽ അലമാര നിർമിക്കാൻ ഉപയോഗിക്കുന്ന 25000 രൂപയിൽ അധികം വിലവരുന്ന അഞ്ചര ക്വിന്റൽ സ്റ്റീൽ പ്ലേറ്റുകൾ, നാല് സീലിംഗ് ഫാൻ, 700 രൂപ വിലവരുന്ന എട്ട് ബൾബ്, കംപ്രസർ ഗൺ, രണ്ട് ഷീറ്റ് മറൈൻ പ്ലൈവുഡ്, 1500 ലിറ്ററിന്റെ വാടെർ ടാങ്ക്, ഒരു പ്ലാസ്റ്റിക് ഷീറ്റ്, എട്ടു തെർമോകോൾ, അലമാര പാകിങ്ങ് എന്നിവയും മോഷ്ടിച്ചിട്ടുണ്ട്. സ്റ്റോക് റെജിസ്റ്ററുള്ള അലമാരയും മോഷ്ടിക്കപ്പെട്ടതിനാൽ കൂടുതലായി എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാധിക്കുന്നില്ല.' - സിബി ജോർജ് സേവ്യർ പറഞ്ഞു.

നേരത്തെയും സ്ഥാപനത്തിൽ മോഷണം നടന്നിരുന്നതായും അന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സാധനങ്ങൾ തിരികെ നൽകിയതിനാൽ കേസ് ഒത്തുതീർപ് ആയിരുന്നതായും ഉടമ വ്യക്തമാക്കി.

'അയൽ വാസികളും അടുത്തുളള കച്ചവടക്കാരും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മോഷണം നടത്തിയത് ഇയാൾ ആന്നെന്നാണ് മനസിലാവുന്നത്. ഇയാൾക്ക് പൊലീസിൽ ശക്തമായ സ്വാധീനം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ പകൽ സമയത്ത് കമ്പനിയുടെ പൂട്ടുപൊളിച്ച് സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയത്. അന്നു തന്നെ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ് റെജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു. തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയ്ക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. തൊണ്ടി മുതൽ മാറ്റാനും, ആയവ വീണ്ടെടുക്കാതിരിക്കാനും വേണ്ടി ബാഹ്യ സ്വാധീനത്തിൽപെട്ട് പൊലീസ് റെജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് കോടതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റെജിസ്റ്റർ ചെയ്തത്. കേസ് റെജിസ്റ്റർ ചെയ്‌തെങ്കിലും തൊണ്ടി മുതൽ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായില്ല. പ്രതിക്കെതിരെ 448, 451, 380 വകുപ്പുകൾ ചുമത്തി വേണ്ട നടപടികൾ സ്വീകരിക്കണം' - സിബി ജോർജ് സേവ്യർ ആവശ്യപ്പെട്ടു.



Keywords: Kerala, News, Kasaragod, Top-Headlines, Robbery, Complaint, Shop, Police, Case, Owner alleges theft of goods worth over Rs 5 lakh from company.< !- START disable copy paste -->

Post a Comment