< !- START disable copy paste -->
കേന്ദ്ര ജല കമീഷൻ കേരളം ഉൾപെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് ജില്ലാ കൺട്രോൾ റൂമുമായി 04994 257700 എന്ന നമ്പറിൽ ബന്ധപ്പെടുക.
Keywords: Kasaragod, News, Kerala, Rain, ALERT, District Collector, Top-Headlines, State, River, Orange alert in Kasaragod on Tuesday and Wednesday.