ബേക്കൽ: (www.kasargodvartha.com 15.10.2021) സമാന്തര ലോടെറി വില്‍പന നടത്തിയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജഗദീശൻ എന്ന ജഗൻ (45) റിമാൻഡിലായി. കാറിൽ സഞ്ചരിക്കവെയാണ് ഇയാളെ പൊലീസ് തടഞ്ഞുനിര്‍ത്തി പിടികൂടിയത്. ബേക്കൽ സി ഐ യു പി വിപിൻ, എസ് ഐ രാജീവൻ, ബേക്കൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
നേരത്തേ ഗൾഫിലായിരുന്ന ജഗന് പാലക്കുന്നിൽ ഹോടെലും ഇലക്ട്രോണിക്സ് കടയുമുണ്ട്. സമാന്തര ലോടെറി വഴി സ്വരൂപിച്ച 2,10,000 രൂപയും പിടിച്ചെടുത്തു. കേരള ലോടെറിയുടെ അവസാന നാലക്ക നമ്പർ ലഭിക്കുന്നവർക്കാണ് സമ്മാനം ലഭിക്കുക.
ഇവരുടെ പക്കൽ നിന്ന് വാട്സാപിലൂടെയും മറ്റും ഓൺലൈനായി നമ്പർ എടുക്കുന്നവർക്കാണ് അടിച്ചാൽ സമ്മാനം നൽകുന്നത്. സമാന്തര ലോടെറിയിലൂടെ കൈ നനയാതെ ലക്ഷങ്ങളാണ് സമ്പാദിച്ചു വരുന്നത്.
രാഷ്ട്രീയക്കാരുമായും മറ്റുമുള്ള ഉന്നത ബന്ധം ഇത്തരം കേസുകളിലെ പ്രതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തെങ്കിലും രക്തസമ്മർദം കാരണം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുകയാണ്.
കാഞ്ഞങ്ങാട്ട് ആഴ്ചകൾക്ക് മുമ്പ് സമാന്തര ലോടെറി നടത്തിവന്ന ജ്വലറി ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലയിൽ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് സമാന്തര ഓൺലൈൻ ലോടെറി സംഘവും ഒറ്റ നമ്പർ ലോടെറി സംഘവും പടർന്ന് പന്തലിച്ചിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Arrest, Remand, Fraud, Lottery, Online lottery parallel to Kerala lottery; one remanded.
< !- START disable copy paste -->