സ്വന്തമായി ചിന്തിച്ച് ഒന്നും ചെയ്യാൻ പ്രാപ്തിയില്ലാത്ത ഓടിസം ബാധിതരായ അനവധി കുട്ടികൾ മഞ്ചേശ്വരം മണ്ഡലത്തിലുണ്ട്. സാമുഹ്യമായ അധിക്ഷേപങ്ങൾ ഭയന്ന് ആരോടും പറയാതെ സ്വയം നീറുന്ന രക്ഷിതാക്കളും ഏറെയാണ്. ഇത്തരം കുട്ടികൾക്ക് പ്രത്യേകം പരിശീലിക്കപ്പെട്ട അധ്യാപകരും സൈകോളജിസ്റ്റും വിവിധ തെറാപിസ്റ്റുകളും ഉള്ള പുനരധിവാസ കേന്ദ്രങ്ങളിൽ മാത്രമേ വിദ്യാഭ്യാസവും പുനരധിവാസ പ്രവർത്തനങ്ങളും നടത്താൻ പറ്റുകയുള്ളൂ.
സ്വകാര്യ മേഖലയിൽ മാത്രമുണ്ടായിരുന്ന ഇത്തരം കേന്ദ്രങ്ങൾ 2001 മുതൽ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂളുകൾ എന്ന പേരിൽ ധാരാളമായി ആരംഭിച്ച് പ്രവർത്തിച്ച് വരുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ ഇത്തരത്തിലുള്ള ഏക ബഡ്‌സ് സ്‌കൂൾ എന്മകജെയിലാണ് സ്ഥിതി ചെയ്യുന്നത്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം പേർക്കും ഇത് ഏറെ അകലെയാണ്. അതുകൊണ്ട് തന്നെ മറ്റ് സ്ഥലങ്ങളിലെ ഇത്തരം കുട്ടികൾ യാതൊരു പുരോഗതിയുമില്ലാതെ വീടുകൾക്കുള്ളിൽ ഏകാന്തമായി കഴിയേണ്ട സ്ഥിതിയാണുള്ളത്.
ഈയൊരവസ്ഥക്ക് പരിഹാരമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും അതതു പഞ്ചായത്തുകളുടെ നേതൃത്വത്തിൽ, ഏറ്റവും ആദ്യം കുമ്പളയിലും മംഗൽപാടിയിലും ബഡ്സ് സ്കൂളുകൾ തുടങ്ങി ഇത്തരത്തിൽ ജീവിതം വഴിമുട്ടിയവരെ പുനരധിവസിപ്പിക്കണമെന്ന് പഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ നിസാര്‍ പെറുവാഡ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Uppala, Kerala, News, Top-Headlines, Children, Panchayath, Kumbala, Mangalpady, Not enough rehabilitation centers in Manjeswaram constituency for children suffering from genetic defects.