Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്‌ലിം യൂത് ലീഗിന്റെ പുതിയ സംസ്ഥാന കമിറ്റിയിൽ കാസർകോടിന് അംഗീകാരം; അശ്‌റഫ് എടനീർ വൈസ് പ്രസിഡന്റ്; ആഹ്ലാദത്തിൽ അണികൾ

New State Committee of Muslim Youth League; Ashraf Edaneer appointed as Vice President#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.10.2021) മുസ്‌ലിം യൂത് ലീഗിന്റെ പുതിയ സംസ്ഥാന കമിറ്റിയിൽ കാസർകോടിന് അംഗീകാരം. അശ്‌റഫ് എടനീറിനെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ശനിയാഴ്ച ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി കെ ഫിറോസ് ജനറൽ സെക്രടറിയും പി ഇസ്മാഈൽ വയനാട് ട്രഷററുമായാണ് പുതിയ കമിറ്റിക്ക് രൂപം നൽകിയത്.

New State Committee of Muslim Youth League; Ashraf Edaneer appointed as Vice President

എസ് ടി യു സംസ്ഥാന സെക്രടറിയേറ്റ് അംഗം, ജില്ലാ വൈസ് പ്രസിഡണ്ട്, കാസർകോട് സി എച് സെന്റർ

കോ ഓഡിനേറ്റർ, കാസർകോട് മെർചന്റ് കോ ഓപറേറ്റീവ് സൊസൈറ്റി ഡയറകടർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ് അശ്‌റഫ് എടനീർ.

യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റായിരുന്നു. യൂത് ലീഗിലും എം എസ് എഫിലും ശാഖ മുതൽ ജില്ല വരെ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഉൾപെടെ സേവന മികവിന് വിവിധ

സംഘടനകളുടെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സേവനരംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ച വെക്കുന്ന അശ്‌റഫ് എടനീരിന് ലഭിച്ച അംഗീകാരം പ്രവർത്തകരും ആവേശപൂർവമാണ് വരവേറ്റത്. അർഹതയ്ക്കുള്ള അംഗീകാരമായാണ് അണികൾ പദവിയെ വിലയിരുത്തുന്നത്.

Keywords: Kerala, News, Kasaragod, Muslim-league, Committee, Political party, Office- Bearers, New State Committee of Muslim Youth League; Ashraf Edaneer appointed as Vice President.
< !- START disable copy paste -->

Post a Comment