കൊല്ലൂർ: (www.kasargodvartha.com 14.10.2021) നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദേവിയുടെ പുഷ്പ രഥോത്സവം വ്യാഴാഴ്ച രാത്രി നടക്കും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ രഥംവലി രാത്രി എട്ട് മണിക്കും 8.30 മണിക്കും ഇടയിലാണ് നടക്കുക.
പൂർണമായും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വൈകുന്നേരം നാലുമണിക്കുശേഷം ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തന്ത്രി രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിലാണ് രഥോത്സവം നടക്കുക. പുഷ്പാലങ്കൃത രഥത്തില്‍ ദേവിയെ എഴുന്നള്ളിച്ച് ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വെക്കുന്ന ചടങ്ങിന് പതിനായിരങ്ങളാണ് സംബന്ധിക്കാറുള്ളത്.
എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് റിപോർടും ആധാർ കാർഡും നിർബന്ധമാക്കിയതിനാൽ ആളുകളുടെ തിരക്ക് ഉണ്ടാകാനിടയില്ല. രഥംവലിക്കാന്‍ ക്ഷേത്ര ഭാരവാഹികളെയും ജീവനക്കാരെയും മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക.
വെള്ളിയാഴ്ച രാവിലെയാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക.
Keywords: Karnataka, News, Temple, Mangalore, Temple fest, Top-Headlines, COVID-19, Corona, Festival, Navratri Celebration: Kolluril Devi Pushpa Rathodsavam with COVID norms.
< !- START disable copy paste -->