സംരക്ഷണത്തിനാളില്ലാതെ പ്രയാസപ്പെടുന്നവർക്ക് ഇവിടെ തണലുണ്ട്; 11 മുതിർന്ന പൗരന്മാർക്ക് അഭയമൊരുക്കി മുഹിമ്മാത് സേഫ് ഹോമിന് തുടക്കമായി
Oct 31, 2021, 19:42 IST
പുത്തിഗെ: (www.kasargodvartha.com 31.10.2021) ആശ്രിതരില്ലാത്ത മുതിർന്നവരുടെയും മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെയും പുനരധിവാസം ലക്ഷ്യമാക്കി മുഹിമ്മാതിന്റെ കീഴിൽ ആരംഭിച്ച സേഫ് ഹോമിന് തുടക്കമായി. സംരക്ഷണത്തിനാളില്ലാതെ കഴിഞ്ഞ 11 മുതിർന്ന പൗരന്മാർക്ക് അഭയമൊരുക്കിയാണ് തുടക്കം കുറിച്ചത്.
നിലവിൽ അമ്പതിലേറെ പേർക്ക് അഭയമൊരുക്കാനുള്ള സംവിധാനം ഇവിടെയുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം താമസ സൗകര്യങ്ങളാണ് ഒരുക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച കെയർ ടേകർമാരുടെയും കൗൺസിലർമാരുടെയും മുഴുവൻ സമയ സേവനവും ലഭ്യമാണ്. അന്തേവാസികളുടെ മനസികോല്ലാസത്തിന് വിവിധ ആക്ടിവിറ്റുകളും നടത്തും.
കഴിഞ്ഞ വാർഷിക സമ്മേളനത്തിൽ 30-ാം വാർഷിക പദ്ധതി ഭാഗമായി മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബകർ മുസ്‌ലിയാർ പ്രഖ്യാപിച്ച ഈ കേന്ദ്രം വളരെ കുറഞ്ഞ മാസം കൊണ്ട് പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞത് നേട്ടമായി.
സേഫ് ഹോം പ്രവർത്തനാരംഭത്തോടനുബന്ധിച്ചു നടന്ന പ്രേത്യേക സംഗമം റിട. പി ആർ ഡി ഡെപ്യൂടി ഡയറക്ടർ അബ്ദുർ റഹ്‌മാൻ ഉദ്‌ഘാടനം ചെയ്തു. മുഹിമ്മാത് ജന. സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുർ റശീദ് സഖാഫി വിഷയാവതരണം നടത്തി. ഹാജി അമീറലി ചൂരി, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ഉമർ സഖാഫി കർണൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, അഹ്‌മദ് ബെണ്ടിച്ചാൽ, കബീർ കിന്നിംഗാർ, സിദ്ദീഖ് സഖാഫി ഉർമി, അബ്ദുൽ ഫത്വാഹ് സഅദി തുടങ്ങിയവർ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂർ സ്വാഗതവും സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Puthige, Muhimmath, Muhimmath Safe Home started