കാസര്‍കോട്: (my.kasargodvartha.com 09.10.2021) റബീഉൽ അവ്വലിനെ വരവേറ്റ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പുത്തിഗെ മുഹിമ്മാത്ത് നടത്തിയ മീലാദ് വിളംബര റാലി ശ്രദ്ധേയമായി. കാസര്‍കോട്, കുമ്പള, ബദിയടുക്ക എന്നിവിങ്ങളിലാണ് കോവിഡ് പ്രോടോകോള്‍ പാലിച്ച് റാലികൾ നടന്നത്. ദഫ്, സ്‌കൗട് സംഘങ്ങളുടെ പ്രദർശനങ്ങൾ ആകർഷകമാക്കി.
കാസര്‍കോട് നഗരത്തില്‍ പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സ്വലാതും ബൈതും മദ്ഹ് ഗീതങ്ങളുമായി നീങ്ങിയ റാലി നഗരത്തിന് പുതുമയാര്‍ന്നു. മുഹിമ്മാത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ഹബീബ് തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, എ ആര്‍ മുട്ടത്തോടി, നാഷനല്‍ അബ്ദുല്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുമ്പളയില്‍ മാവിനക്കട്ട മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച് നഗരം ചുറ്റി ശാന്തിപ്പള്ളത്ത് സമാപിച്ചു. കുമ്പള മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ മാനജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, മുഹിമ്മാത് അബുദബി പ്രസിഡന്റ് സിദ്ദീഖ് ഹാജി ഉളുവാര്‍, ശാഫി സഅദി, ശരീഫ് സഖാഫി പെറുവാട്, ടി കെ അബൂബകര്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബദിയടുക്കയില്‍ മസ്ജിദ് ഫതഹ് പരിസരത്തു നിന്നും ആരംഭിച്ചു ബദിയടുക്ക ബസ് സ്റ്റാൻഡ് പരിസരത്തു സമാപിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, മുഹിമ്മാത് ജനറല്‍ സെക്രടറി ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, വൈ എം അബ്ദുർ റഹ്‌മാൻ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബകര്‍ കാമില്‍ സഖാഫി, കുഞ്ഞി മുഹമ്മദ് അഹ്‌സനി, എകെ സഖാഫി കന്യാന, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, സുഹൈല്‍ സുറൈജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുഹിമ്മാത് മദ്ഹുര്‍റസൂല്‍ ഫൗൻഡേഷന്‍ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്‌തു. ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട പ്രാർഥന നടത്തി. റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ വിപുലമായ രീതിയില്‍ നടന്നുവരുന്ന പ്രകീര്‍ത്തന സദസില്‍ പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍ സംബന്ധിക്കും. മൗലിദ് പാരായണം, വിദ്യാർഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയും നടക്കും.
Keywords: News, Kerala, Kasaragod, Muhimmath, Kumbala, Badiyadukka, Pulikunnu, President, Secretary, SYS, Inauguration, Prayer, Students, Muhimmath organized Meelad proclamation rallies

< !- START disable copy paste -->