city-gold-ad-for-blogger

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭ്യമാക്കുക; എം എസ് എഫ് കലക്ട്രേറ്റിലേക്ക് മാര്‍ച് നടത്തി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: (www.kasargodvartha.com 21.10.2021) 10-ാം തരം പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭ്യമാക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് എം എസ് എഫ് ജില്ലാ കമിറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച് നടത്തി. വിദ്യനഗറില്‍ നിന്ന് ആരംഭിച്ച മാര്‍ചില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. ബാരികേഡുകള്‍ ഭേദിച്ച് കടക്കാനുള്ള പ്രവര്‍ത്തരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
                  
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭ്യമാക്കുക; എം എസ് എഫ് കലക്ട്രേറ്റിലേക്ക് മാര്‍ച് നടത്തി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് പ്ലസ് വണിന് സീറ്റ് ലഭിക്കാത്തതെന്നും മുഴുവന്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിച്ചിട്ടില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാചുകള്‍ ജില്ലയില്‍ അനുവദിക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. യൂത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ഇര്‍ശാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

മുസ്ലീം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെര്‍ക്കള, എം എസ് എഫ് സംസ്ഥാന സെക്രടറി ആബിദ് ആറങ്ങാടി, യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രടറി സഹീര്‍ ആസിഫ്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അശ്റഫ് എടനീര്‍, ടി ഡി കബീര്‍, ഹാരിസ് ചൂരി, ഹാരിസ് തായല്‍, എം എ നജീബ്, റഫീഖ് കേളോട്, ഹാശിം ബംബ്രാണി, റഊഫ് ബായിക്കര, ശംസുദ്ദീന്‍ കിന്നിംഗാര്‍, മമ്മു ചാല, ഹമീദ് സി ഐ, ഹനീഫ് സീതാംഗോളി, ജലീല്‍ അണങ്കൂര്‍, സി ബി ലത്വീഫ്, അശ്ഫാഖ് തുരുത്തി സംബന്ധിച്ചു.

സംസ്ഥാന സെക്രടറി ആബിദ് ആറങ്ങാടി, ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ശാഹിദ റാശിദ്, അസര്‍ മണിയനോടി, സഹദ് അംഗഡിമൊഗര്‍, നശാത് പരവനടുക്കം, ജാബിര്‍ തങ്കയം, റംശീദ് തോയമ്മല്‍, സിദ്ദിഖ് മഞ്ചേശ്വരം, സലാം ബെളിഞ്ചം, അശ്റഫ് ബോവിക്കാനം, ത്വാഹ തങ്ങള്‍, റഹീം പള്ളം, സവാദ് അംഗഡിമൊഗര്‍, ശാനിഫ് നെല്ലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, ജംശീദ് ചിത്താരി, സൈഫുദ്ദീന്‍ തങ്ങള്‍, അക്ബര്‍ സാദത്, മശൂദ് താലിചാലം, ഖാദര്‍ ആലൂര്‍, നജീബ് ഹദ്ദാദ്, ജംശീര്‍ മൊഗ്രാല്‍, ഹബീബ് തുരുത്തി, ഫസല്‍ ബെവിഞ്ച, ശഹീന്‍ കുണിയ പങ്കെടുത്തു.

  


Keywords: News, Kerala, Kasaragod, Protest, Top-Headlines, MSF, Muslim Youth League, Collectorate, District, Students, Secretary, State, Cherkala, MSF organized Collectorate march.



< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia