Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വർണക്കട്ടിയെന്ന് വിശ്വസിപ്പിച്ച് ഈയ്യക്കട്ടി നൽകി 19.06 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; ഒരാൾക്കെതിരെ കേസ്

Money fraud case; Case against one #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 24.10.2021) സ്വർണമാണെന്ന് പറഞ്ഞ്‌ ഈയ്യക്കട്ടി നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കാസർകോട്‌ ടൗൺ പൊലീസ് ഒരാൾക്കെതിരെ കേസെടുത്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സുനൈഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
< !- START disable copy paste -->
Kasaragod, News, Kerala, Top-Headlines, Gold, Case, Police, Money fraud case; Case against one.

മഹാരാഷ്ട്ര സ്വദേശിയും പള്ളത്ത് താമസക്കാരനുമായ ഗോരിക്‌നാഥാണ് പരാതി നൽകിയത്. പഴയ സ്വർണം വാങ്ങുന്ന ഇയാൾക്ക് കഴിഞ്ഞ എട്ടിന് 50 പവനോളം തൂക്കമുള്ള സ്വർണക്കട്ടിയാണെന്ന് വിശ്വസിപ്പിച്ച് ഈയ്യക്കട്ടി നൽകി 19,06,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.

പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Kasaragod, News, Kerala, Top-Headlines, Gold, Case, Police, Money fraud case; Case against one.

Post a Comment