കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2021) രണ്ട് മക്കളെ സ്വന്തം വീട്ടിലാക്കി രണ്ടാം വട്ടവും അതേ കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതിയെ കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷൈനി (35) യെയാണ് കണ്ടെത്തിയത്.
10, 14 വയസുള്ള രണ്ട് കുട്ടികളെ വീട്ടിലാക്കിയാണ് യുവതി വീടുവിട്ടത്. യുവതിയെയും കാമുകൻ വിജേഷിനെയും ചെറുവത്തൂരിൽ വെച്ച് ചന്തേര പൊലീസ് ആണ് കണ്ടെത്തിയത്. പിന്നീട് ഇവരെ ഹൊസ്ദുർഗ് പോലീസിനെ ഏൽപിച്ചു. ഷൈനിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രവാസിയുടെ ഭാര്യയാണ് യുവതി. ആറു മാസം മുമ്പ് നീലേശ്വരത്തിനടുത്തുള്ള പ്രദേശത്തെ യുവാവിനൊപ്പം യുവതി ഒളിച്ചോടിയിരുന്നു. പിതാവിൻ്റെ പരാതിയിൽ പൊലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരുന്നതിനിടെ യുവതിയെയും കാമുകനെയും തൃശൂരിലെ വാടക ക്വാർടേഴ്സിൽ താമസിക്കവെ പിടൂകൂടി ഹൊസ്ദുർഗ് കോടതിയിൽ ഹാ ജരാക്കിയിരുന്നു.
കോടതിയിൽ നിന്നും കാമുകനോടൊപ്പം പോയ യുവതി ഒരു മാസം കഴിഞ്ഞപ്പോൾ കാമുകനെതിരെ പരാതിയുമായി പൊലീസിലെത്തുകയും പിന്നീട് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കുമൊപ്പം താമസിച്ചുവരവെയാണ് കഴിഞ്ഞ ദിവസം മുതൽ വീണ്ടും യുവതിയെ കാണാതായത്. പൊലീസ് വീണ്ടും കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ALSO READ: അഞ്ച് മാസം മുമ്പ് വീട് വിട്ട യുവതിയെ വീണ്ടും കാണാതായി; അതേ കാമുകനോടൊപ്പം തന്നെ പോയതാണെന്ന് പൊലീസ്
Keywords: Kerala, News, Kanhangad, Missing, Woman, Police, Case, Investigation, Love, Top-Headlines, Missing woman found.< !- START disable copy paste -->