Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ ഭര്‍തൃമതിയെ കാസര്‍കോട്ട് കണ്ടെത്തി

Missing woman found in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 08.10.2021) കണ്ണൂര്‍ ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഭര്‍തൃമതിയെ കാസര്‍കോട്ട് കണ്ടെത്തി. ആശുപ്രതിയിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിപ്പോയ യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
    
News, Missing, Kasaragod, Woman, Dead, Kannur, Police, Case, Top-Headlines, lady-police, Missing woman found in Kasaragod.

മൂന്ന് മക്കളുടെ മാതാവായ നമിത (35) യെ ആണ് വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് പ്രതീഷ് ചെറുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതിയെ കാസര്‍കോട്ട് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ടൗണ്‍ വനിതാ സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ യുവതി എത്തിയിരുന്നു. അപ്പോഴാണ് ചെറുപുഴ സ്റ്റേഷനില്‍ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത വിവരം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് വനിതാ സ്റ്റേഷനില്‍ നിന്ന് വിവരം ചെറുപുഴയിലേക്ക് കൈമാറി. അതിന്റെ അടിസ്ഥനത്തില്‍ യുവതിയെ ചെറുപുഴയിലേക്ക് കൊണ്ടുപോയി.

Keywords: News, Missing, Kasaragod, Woman, Kannur, Police, Case, Top-Headlines, lady-police, Missing woman found in Kasaragod.

< !- START disable copy paste -->

Post a Comment