Join Whatsapp Group. Join now!
Aster MIMS 10/10/2023

9 വയസുകാരന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകള്‍, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ഒമ്പത് വയസുകാരന്റെ മൃതദേഹം ചാക്കില്‍ കെട്ടി New Delhi, News, National, Top-Headlines, Missing, Boy, Dead body, Police, Crime, Custody, Complaint

ന്യൂഡെല്‍ഹി: (www.kasargodvartha.com 14.10.2021) ഒമ്പത് വയസുകാരന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തം നഗറിലെ ദ്വാരകയില്‍ മാതാപിതാക്കള്‍കൊപ്പം താമസിച്ചിരുന്ന കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായതിനാല്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച ഉച്ചയോടെ കുട്ടിയുടെ മൃതദേഹം വീടിന് പരിസരത്തുള്ള മറ്റൊരു വീട്ടില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

New Delhi, News, National, Top-Headlines, Missing, Boy, Dead body, Police, Crime, Custody, Complaint, Missing 9 year old boy found dead in Delhi

കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി അയച്ചിട്ടുണ്ട്.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയി ഫോണില്‍ വിളിച്ച് തങ്ങളോട് മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു സംഘം വിളിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ ട്രെയിസ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ബിപിന്‍ ഭണ്ഡാരി (28), എന്നയാളെ പിടികൂടുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തതതായി ദ്വാരകയിലെ ഡിസിപി ശങ്കര്‍ ചൗധരി പറഞ്ഞു.

എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഭണ്ഡാരിയുടെ മുറിക്ക് സമീപം താമസിക്കുന്ന മറ്റ് രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള എല്ലാവരെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: New Delhi, News, National, Top-Headlines, Missing, Boy, Dead body, Police, Crime, Custody, Complaint, Missing 9 year old boy found dead in Delhi

Post a Comment