Join Whatsapp Group. Join now!
Aster MIMS 10/10/2023

മാനവിക ഐക്യത്തിന് പ്രവാചക മാതൃക പിന്തുടരണമെന്ന് മന്ത്രി വി അബ്ദുർ റഹ്‌മാന്‍; ശ്രദ്ധേയമായി സഅദിയ്യയില്‍ സൗഹൃദ സംഗമം

Minister V Abdur Rahman said that prophetic model should be followed for human unity#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദേളി: (www.kasargodvartha.com 30.10.2021) മാനവിക ഐക്യത്തിനും സൗഹൃദത്തിനും രാജ്യ സ്‌നേഹത്തിനും ഉദാത്ത മാതൃകയായ പ്രവാചകന്റെ മാതൃക ജീവിതം ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാകണമെന്ന് കേരള ഹജ്ജ്, വഖഫ്, കായിക മന്ത്രി വി അബ്ദുർ റഹ്‌മാന്‍ പറഞ്ഞു. മീലാദ് കാമ്പയിന്റെ ഭാഗമായി സഅദിയ്യയില്‍ നടന്ന സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Minister V Abdur Rahman said that prophetic model should be followed for human unity

സഅദിയ്യ സെക്രടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി സ്‌നേഹോപഹാരം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശരീഫ് സഅദി മാവിലാടം, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇബ്‌റാഹീം സഅദി വിട്ടല്‍, ജാബിര്‍ സഅദി, ഹാഫിള് അഹ്‌മദ് സഅദി, താജുദ്ദീന്‍ ഉദുമ, ഖലീല്‍ മാക്കോട് സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Deli, Jamia-Sa-adiya-Arabiya, Minister, Minister V Abdur Rahman said that prophetic model should be followed for human unity.

Post a Comment