Join Whatsapp Group. Join now!
Aster MIMS 10/10/2023

നബിദിന റാലിക്ക് അനുമതി; പരമാവധി 40 പേർ മാത്രം; പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് അനുമതി തേടണം; കളിയാട്ടം ഉൾപെടെ ഉത്സവ ചടങ്ങുകളും നടത്താം

Meelad rally allowed; Maximum 40 people only#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 18.10.2021) കളിയാട്ടം ഉൾപെടെ ഉത്സവ ചടങ്ങുകളും റാലിയും സംസ്ഥാന സർകാറിൻ്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേരെ മാത്രം ഉൾപെടുത്തി നടത്താൻ അനുമതി. പ്രദേശത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടേയും പഞ്ചായത്ത് അല്ലെങ്കിൽ മുൻസിപാലിറ്റി സെക്രടറിയുടേയും രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. ജില്ലാതല കൊറോണ കോർ കമിറ്റി യോഗത്തിലാണ് തീരുമാനം.
                  
Kasaragod, Kerala, News, Top-Headlines, Celebration, Rally, Programme, Government, Police, Police-station, Committee, District Collector, COVID-19, Temple, Meelad rally allowed; Maximum 40 people only.

അനുമതി നൽകുമ്പോൾ ബന്ധപ്പെട്ട കമിറ്റി ഭാരവാഹികളിൽ നിന്ന് നിബന്ധനകൾ പാലിക്കുമെന്ന് അധികൃതർ രേഖാമൂലം എഴുതി വാങ്ങണം. ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികൾ സംഘടിപ്പിക്കുന്നതിന് പ്രദേശത്തെ പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് അപേക്ഷ നൽകി അനുമതി തേടണം.

ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്ക് പൂർണമായി സർകാർ ഇളവ് നൽകിയിട്ടില്ല. രോഗവ്യാപനം നിയന്ത്രിക്കാൻ ഉത്സവങ്ങളിലും പൊതു പരിപാടികളിലും ആൾക്കൂട്ടം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അതിനാൽ നാൽപതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾ അനുവദനീയമല്ലെന്ന് കലക്ടർ അറിയിച്ചു. കഴിഞ്ഞ കൊറോണ കോർ കമിറ്റി യോഗത്തിൽ കളിയാട്ടത്തിന് അപേക്ഷ നൽകിയ ക്ഷേത്ര കമിറ്റികൾക്ക് നൽകിയ അനുമതിയിൽ വ്യക്തത വരുത്തിയാണ് യോഗ തീരുമാനം.

യോഗത്തിൽ എഡിഎം എ കെ രമേന്ദ്രൻ, സബ് കലക്ടർ ഡി ആർ മേഘശ്രീ, ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച് പി കെ സുധാകരൻ, ഡി എം ഒ ഇൻ ചാർജ് ഡോ. ഇ മോഹനൻ, കൊറോണ കോർ കമിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Top-Headlines, Celebration, Rally, Programme, Government, Police, Police-station, Committee, District Collector, COVID-19, Temple, Meelad rally allowed; Maximum 40 people only.

< !- START disable copy paste -->

Post a Comment