കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2021) ഓക്സിജെൻ സിലിൻഡെർ കയറ്റിവന്ന ലോറി മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
കാസർകോട് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് ഓക്സിജെൻ നിറക്കാൻ പോവുകയായിരുന്ന ലോറിയാണ് കാഞ്ഞങ്ങാട് സൗതിൽ ദേശീയപാതയിൽ വെച്ച് അപകടത്തിൽ പെട്ടത്.
എതിരെ വന്ന കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ലോറി മറിഞ്ഞത്.
വ്യാഴാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ഒഴിഞ്ഞ സിലിൻഡെറുകൾ റോഡിൽ നിന്നും എടുത്തു മാറ്റി.
Keywords: Kasaragod, News, Kanhangad, Lorry, Kannur, Top-Headlines, Road, Accident, Car, Police, fire force, Lorry overturned; One injured.
< !- START disable copy paste -->
ഓക്സിജെൻ സിലിൻഡെർ കയറ്റിവന്ന ലോറി മറിഞ്ഞു; ഒരാൾക്ക് പരിക്ക്
Lorry overturned; One injured
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ