ആദ്യ 100 റാങ്കിൽ 22 പെൺകുട്ടികളും 78 ആൺകുട്ടികളുമാണുള്ളത്. എൻജിനീയറിങ്ങിൽ ഫെയ്സ് ഹാശിം ഒന്നാം റാങ്കും കോട്ടയം സ്വദേശി എം ഹരികൃഷ്ണൻ രണ്ടാം റാങ്കും നേടി. നയൻ കിഷോറിനാണു (കൊല്ലം) മൂന്നാം റാങ്ക്.
73,977 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 51,031 വിദ്യാർഥികൾ യോഗ്യത നേടി. 47,629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടു. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് തന്നെ വിദ്യാർഥികളുടെ സ്കോര്‍ അനുസരിച്ചുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ തുടങ്ങിയിരുന്നു. സി ബി എസ് ഇ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതിയവര്‍ക്ക് കൂടി അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവ് മൂലമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ വൈകിയതെന്നാണ് എന്‍ട്രന്‍സ് കമീഷണറുടെ വിശദീകരണം.
എന്‍ജിനിയറിങ് പ്രവേശനപരീക്ഷയിലെ ഓരോ പെയ്പറിലും 10 മാര്‍കുവീതം ലഭിച്ചവര്‍ക്കാണ് എന്‍ജിനിയറിങ് റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹത. ഫാര്‍മസി പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം കണക്കാക്കുന്ന ഇന്‍ഡക്സ് മാർക് പത്ത് എങ്കിലും ലഭിച്ചവര്‍ക്കാണ് ഫാര്‍മസി റാങ്ക്പട്ടികയില്‍ സ്ഥാനംനേടാന്‍ അര്‍ഹതയുള്ളത്. റാങ്ക് പട്ടികകളില്‍ സ്ഥാനംനേടാന്‍, പട്ടികവിഭാഗക്കാര്‍ക്ക് ഈ മിനിമം മാർക് വ്യവസ്ഥയില്ല. കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനപ്പരീക്ഷയുടെ സ്‌കോര്‍ ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. cee(dot)kerala(dot)gov(dot)in എന്ന വെബ്‌സൈറ്റില്‍ സ്‌കോര്‍ പരിശോധിക്കാം.
Keywords: Kerala, News, Entrance Exam, Examination, Result, Pharmacist, Education, Kerala engg, architecture and pharmacy entrance results out.