നേരത്തെ ബീഡി തെറുപ്പ് കമ്പനി ഉണ്ടായിരുന്നപ്പോൾ മൊഗ്രാലിലേക്ക് പത്രം വിതരണം ചെയ്തിരുന്നത് മുഹമ്മദായിരുന്നു. അതിരാവിലെ കുമ്പളയിൽ പോയി പത്ര ഏജെൻസി സാലിയിൽ നിന്നാണ് പത്രങ്ങൾ വാങ്ങാറ്. കാൽനടയായിട്ടാണ് പത്രങ്ങൾ വിതരണം ചെയ്തിരുന്നത്.
ഇപ്പോൾ വീട്ടിൽ വിശ്രമിക്കുമ്പോൾ മക്കളും, പേരമക്കളും യഥാസമയം മുഹമ്മദിന് പത്രങ്ങൾ എത്തിച്ചു നൽകും. ദേശാഭിമാനി, മനോരമ, മാതൃഭൂമി, മാധ്യമം, ഉദയവാണി, ഉത്തരദേശം, കാരവൽ പത്രങ്ങൾ മുടങ്ങാതെ വായിക്കും. അത് മുഹമ്മദിന്റെ ഒഴിച്ചുകൂടാനാവാത്ത വായനാശീലമാണ്.
പഴയ ബീഡി തെറുപ്പുകാരനായ മുഹമ്മദ് 1959ൽ കുമ്പളയിൽ നടന്ന ബീഡി കമ്പനിക്കെതിരെയുള്ള 21 ദിവസത്തെ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് എ കെ ജി, കുത്തിരിപ്പ് മുഹമ്മദ് എന്ന പേര് നൽകിയത്. അന്നത്തെ സമരത്തിൻറെ ഉദ്ഘാടകനായിരുന്നു എകെജി.
81-ാം വയസിലും പ്രായവും, രോഗവും മുഹമ്മദിനെ തളർത്തിയിട്ടില്ല. ഫുട്ബോളിനെ നെഞ്ചോട് ചേർത്ത് നിർത്തുന്ന മുഹമ്മദ് ഇപ്പോഴും വൈകുന്നേരങ്ങളിൽ കളികാണാൻ സ്കൂൾ ഗ്രൗൻഡിൽ എത്തും. പഴയകാല പരിശീലകനായോ ടീം മാനജറായോ റഫറിയായോ അല്ലെന്ന് മാത്രം. സംസാരമൊക്കെ ഫുട്ബോളിനെ കുറിച്ച് മാത്രം. ചിട്ടയായ ജീവിതശൈലിയും, വ്യായാമവും, ദൈവാനുഗ്രഹവുമാണ് 81ലും നിവർന്നു നിൽക്കാൻ കഴിയുന്നതിന് കാരണമെന്ന് കുത്തിരിപ്പ് മുഹമ്മദ് പറയുന്നു.
Keywords: News, Kerala, Kasaragod, Mogral, Football, Deshabimani, Sports, Mogral puthur, International Day for Older Persons; about Kuthiripp Muhammad.
< !- START disable copy paste -->