Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡി സി സി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു; രാജ്യത്തെ ജനങ്ങളെ ഒന്നായി കണ്ട ഭരണാധികാരിയായിരുന്നു പ്രിയദർശിനിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Indira Gandhi Martyrdom Day observed at DCC #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 31.10.2021) രാജ്യത്തെ പൗരന്മാരെയും, രാജ്യ വികസനത്തെയും ഒന്നായി കണ്ട ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്ന് മുൻ കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട് ഡി സി സി ഓഫീസിൽ ഇന്ദിരാഗാന്ധിയുടെ 37-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

Indira Gandhi Martyrdom Day observed at DCC


രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടിയാണ് ഇന്ദിരാജിക്ക് സ്വജീവൻ ത്യജിക്കേണ്ടി വന്നത്. അന്താരാഷ്ട്ര സമൂഹത്തിലും ചേരിചേരാ പ്രസ്ഥാനത്തിലും രാജ്യത്തിൻ്റെ യശസ് ഉയർത്തിപ്പിടിക്കാൻ ഇന്ദിരാജിക്ക് കഴിഞ്ഞു. കാശ്മീർ വിഷയത്തിൽ സ്വീകരിച്ച നിലപാടുകൾ എക്കാലത്തും സ്മരിക്കപ്പെടുന്നു. കേരളത്തിലെ സൈലൻ്റ് വാലി പ്രശ്നം രൂക്ഷമായപ്പോൾ ഇന്ദിരാഗാന്ധി യുടെ നിലപാടുകൾക്ക് അന്നും ഇന്നും പ്രസക്തിയുണ്ട്. രാജ്യത്തിൻ്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിൽ ഇന്ദിരാഗാന്ധി കാണിച്ച പാത എക്കാലത്തും സ്മരിക്കപ്പെടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കെ പി സി സി വൈസ് പ്രസിഡൻ്റ് അഡ്വ. സി കെ ശ്രീധരൻ, 1977 ൽ തിരഞ്ഞെടുപ്പ് പ്രരണാർഥം കണ്ണൂരിലെത്തിയ ഇന്ദിരാഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നു. സോഷ്യലിസ്റ്റ് ആശയക്കാരനായി വളർന്ന് കോൺഗ്രസിനെ നെഞ്ചോട് ചേർത്ത സി കെ ശ്രീധരൻ കോൺഗ്രസിന് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ കേരളീയർക്ക് മൊത്തം സ്വീകാര്യനാണ് സി കെ യെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡൻറ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായിരുന്നു. കെപിസിസി സെക്രടറിമാരായ അഡ്വ. ബി സുബ്ബയ്യ റൈ, ബാലകൃഷ്ണൻ പെരിയ, മുതിർന്ന നേതാവ് പി എ അശ്റഫലി, ഡി സി സി ഭാരവാഹികളായ എം സി പ്രഭാകരൻ, കരുൺ താപ്പ, സി വി ജയിംസ്, എം കുഞ്ഞമ്പു നമ്പ്യാർ, ജെ എസ് സോമശേഖര, ഗീത കൃഷ്ണൻ, ധന്യാ സുരേഷ്, പോഷക സംഘടനാ നേതാക്കളായ ആർ ഗംഗാധരൻ, ജി നാരായണൻ, എ വാസുദേവൻ, യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി നോയൽ ടോം ജോസഫ്, കെ ഖാലിദ്, ഖാദർ നുള്ളിപ്പാടി, ഇ അമ്പിളി, മനാഫ് നുള്ളിപ്പാടി, രാജു കട്ടക്കയം, രാജൻ പെരിയ, വി ആർ വിദ്യാസാഗർ, പി ജി ദേവ് തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Indira-Gandhi, DCC, KPCC-president, Indira Gandhi Martyrdom Day observed at DCC

Post a Comment