Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇൻഡ്യൻ ഓവർസീസ് ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

Indian Overseas Bank fraud case; Another arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 16.10.2021) ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി 2.75 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരാളെകൂടി പൊലീസ് അറസ്റ്റുചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി എ മൊയ്തീൻ ജംശിദി (33) നെയാണ് ബേക്കൽ ഇൻസ്പെക്ടർ യു പി വിപിനും സംഘവും അറസ്റ്റുചെയ്തത്.

കേസിലെ നാലാം പ്രതിയാണ് ജംശിദ്. കേസിലെ ഒന്നാം പ്രതി കെ എ മുഹമ്മദ് സുഹൈർ, സുഹൈലിന് മുക്കുപണ്ടം നൽകിയെന്ന് സംശയിക്കുന്ന ഡി എ സമീർ, തട്ടിപ്പിന് കൂട്ടുനിന്നെന്ന് പറയുന്ന ബാങ്കിലെ അപ്രൈസർ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞികൃഷ്ണൻ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
 
Indian Overseas Bank fraud case; Another arrested

കേസിൽ 13 പ്രതികളാണുള്ളത്. ബാങ്കിൽ നടത്തിയ ഓഡിറ്റ് റിപോർടിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 2020 ഒക്ടോബർ മുതൽ 2021 ജൂൺ 31 വരെയുള്ള ഒമ്പതു മാസ കാലയളവിലാണ് 13 പേർ പലഘട്ടങ്ങളിലായി മുക്കുപണ്ടം നൽകി തട്ടിപ്പ്നടത്തിയത്. കേസിൽ ഒമ്പത് പ്രതികളെ കൂടി പിടികിട്ടാനുണ്ട്.

ഇൻസ്പെക്ടർക്ക് പുറമെ എ എസ് ഐ പ്രസാദ്, ബേക്കൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, Uduma, Bank, Fraud, Case, Investigation, Arrest, Accuse, Indian Overseas Bank fraud case; Another arrested.
< !- START disable copy paste -->

Post a Comment