Join Whatsapp Group. Join now!
Aster MIMS 10/10/2023

കനത്ത മഴയിൽ കാസർകോട്ട് 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു; 1.16 കോടി രൂപയുടെ കൃഷിനാശം; പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി

In Kasargod, 13 houses partially destroyed due to heavy rains#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 17.10.2021) കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ഭരണകൂടം. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂകുകളിൽ ആറുവീതവും മഞ്ചേശ്വരത്ത് ഒരു വീടുമാണ് തകർന്നത്. ഹൊസ്ദുര്‍ഗ് താലൂകില്‍ ക്ലായിക്കോട്, മടിക്കൈ (രണ്ട് വീടുകള്‍), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വീലേജുകളിലും വെള്ളരിക്കുണ്ട് താലൂകിലെ ഭീമനടി, ചിറ്റാരിക്കാല്‍, മാലോത്ത് (രണ്ട് വീടുകള്‍), പാലാവയല്‍, തായന്നൂര്‍ വിലേജുകളിലും മഞ്ചേശ്വരം താലൂകിലെ കൊടലമൊഗര്‍ വിലേജിലുമാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്.

    
Kasaragod, Kerala, News, Rain, River, District, Village Office, Kanhangad, Manjeshwaram, Farming, Farmer, House, In Kasargod, 13 houses partially destroyed due to heavy rains.



രണ്ട് വീടുകളിലേതൊഴികെ നാല് ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. മാലോട് വിലേജിലെ കമ്മാടിയില്‍ ഇടിമിന്നലിലാണ് ഒരു വീടിന് നാശനഷ്ടം സംഭവിച്ചത്. 74.1 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 499 കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്കാണ് നഷ്ടം സംഭവിച്ചത്. 1.16 കോടിരൂപയുടെ നഷ്ടം കണക്കാക്കുന്നു.

ജില്ലയിലെ ഷിറിയ, പയസ്വിനി, ചന്ദ്രഗിരി പുഴകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഷിറിയയില്‍ 91.94 മീറ്ററും പയസ്വിനിയില്‍ 15.2 മീറ്ററും, ചന്ദ്രഗിരിയില്‍ 33.48 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.


Keywords: Kasaragod, Kerala, News, Rain, River, District, Village Office, Kanhangad, Manjeshwaram, Farming, Farmer, House, In Kasargod, 13 houses partially destroyed due to heavy rains.


< !- START disable copy paste -->

Post a Comment