Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ മറിഞ്ഞ് വീട്ടമ്മ മരിച്ചു

Housewife died after car overturned #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.10.2021) വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ മറിഞ്ഞ് വീട്ടമ്മ മരിച്ചു. ബല്ലാകടപ്പുറത്തെ പരേതനായ മാലോത്ത് അബുബകറിന്റെ ഭാര്യ ഫാത്വിമ (65) ആണ് മരിച്ചത്. മക്കളായ മാണിക്കോത്തെ അജ് വ ഫ്രൂട്സ് ആൻഡ് വെജിറ്റബിള്‍ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹബീബ് റഹ് മാന്‍, മിസ്അബ്, ഫാത്വിമയുടെ സഹോദരി ആഇശ എന്നിവര്‍ക്ക് പരിക്കേറ്റു.

ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ കുഴിയിലേക്ക് മറിഞ്ഞ ആഘാതത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട ഫാത്വിമയെ ഉടൻ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചുയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
Housewife died after car overturned

ഞായറാഴ്ച വൈകിട്ട് കോളിച്ചാലിലുള്ള ബന്ധുവിന്റെ വിവാഹ ചടങ്ങ് കഴിഞ്ഞ് വരുമ്പോള്‍ അട്ടേങ്ങാനത്ത് വെച്ചാണ് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിലേക്ക് തലകീഴായി മറിഞ്ഞത്.

ഫാത്വിമയുടെ മറ്റ് മക്കള്‍: അശ്റഫ്, സലാഹുദ്ദീന്‍, ഖാദര്‍, ഉബൈദ്, നസീമ, സീനത്, സുമയ്യ, ഫരീദ, പരേതരായ ഫൗസിയ, ജഅ്ഫര്‍.

സഹോദരങ്ങൾ: അബ്ദുര്‍ റശീദ് സഅദി (കാഞ്ഞങ്ങാട് ബദരിയാ മസ്ജിദ് ഇമാം), മാങ്കൂൽ ഹസൈനാർ, മുസ്ത്വഫ ഫൈസി, അബ്ദുൽ അസീസ്, ഇബ്രാഹിം, പരേതനായ അബ്ദുര്‍ റഹ് മാൻ ഫൈസി.

Keywords: Kerala, News, Kanhangad, Top-Headlines, Accidental Death, Accident, Death, Car, Housewife died after car overturned.
< !- START disable copy paste -->

Post a Comment