കഴിഞ്ഞ ഞായറാഴ്ച ചേർത്തലയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: കോട്ടയം വൈക്കം സ്വദേശിയായ ബിസിനസുകാരനുമായി രഞ്ജിനി ഫേസ്ബുകിലൂടെ അടുപ്പത്തിലാവുകയായിരുന്നു. യുവതിയുടെ ക്ഷണ പ്രകാരം ഇയാൾ സെപ്റ്റംബർ 28 ന് ചേർത്തലയിലെ ലോഡ്ജിലെത്തി. പിന്നാലെ സുബിനും കൃഷ്ണനും ഇവർ താമസിച്ച മുറിയിലെത്തി ബിസിനസുകാരനും യുവതിയും ഒപ്പമുള്ള ചിത്രങ്ങൾ പകർത്തി. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് വൈക്കത്തെ വീട്ടിലെത്തി ബിസിനസുകാരൻ 1,35,000 രൂപയും ഇവർക്ക് കൈമാറി'.
തുടർന്ന് ബിസിനസുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാക്കി പണം കൈപ്പറ്റാനായി സംഘം വീട്ടിലെത്തിയപ്പോഴാണ് ജോസ്‌ലിൻ പിടിയിലായതെന്നും മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു. സമാന രീതിയിൽ ഈ സംഘം പലരേയും കുടുക്കിയിട്ടുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
അതേസമയം കേസിൽ പ്രതിയായ സുബിൻ കൃഷ്ണന്റേതെന്ന പേരിൽ മാധ്യമങ്ങൾക്ക് പൊലീസ് നൽകിയ ഫോടോ മാറിയത് വിവാദമായി. തിരുവനന്തപുരം സ്വാദേശിയുടെ ഫോടോയാണ് പൊലീസ് നൽകിയത്. സുബിൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമയായ കാസർകോട് സ്വദേശി നൽകിയതാണ് ഈ ചിത്രമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പ്രതിയുടെ തെറ്റായ ഫോടോ കൈമാറിയത് അന്വേഷണം വഴിതെറ്റിക്കാനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാറുടമയെയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
Keywords: Kerala, Kasaragod, News, Kottayam, Arrest, Lodge, Police, Case, Social-Media, Honeytrap case; one arrested.< !- START disable copy paste -->