Join Whatsapp Group. Join now!
Aster MIMS 10/10/2023

മോഷ്ടാക്കൾ വീട്ടമ്മയെ ആക്രമിച്ച് സ്വർണവള ഊരിയെടുത്തു; ബഹളം കേട്ട് ഉണർന്ന പ്ലസ്ടു വിദ്യാർഥിനിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞു; അന്വേഷണം ഊർജിതമാക്കി പൊലീസ്

Home theft; gold bracelet stolen #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2021) വീട്ടിൽ എത്തിയ മോഷ്ടാക്കൾ വീട്ടമ്മയെ ആക്രമിച്ച് സ്വർണവള ഊരിയെടുത്തു. ബഹളം കേട്ട് ഉണർന്ന പ്ലസ്ടു വിദ്യാർഥിനിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞു രക്ഷപ്പെട്ടു.

   
Kasaragod, News, Kerala, Kanhangad, Gold, Plus-two, Top-Headlines, DYSP, Police, Dog, House, Home theft; gold bracelet stolen.



അജാനൂർ കൊളവയലിൽ പരേതനായ അബൂബകറിന്റെ ഭാര്യ ഫാത്വിമ (72)യുടെ സ്വർണവളയാണ് കവർന്നത്. ഒപ്പം ഉറങ്ങിക്കിടന്ന പേരക്കുട്ടിയുടെ കണ്ണിലാണ് മുളക് പൊടി എറിഞ്ഞത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാഞ്ഞങ്ങാട്‌ ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡി വൈ എസ് പി വൈകീട്ടോടെ കവർച നടന്ന വീടും പരിസരവും പരിശോധിച്ചു. പൊലീസ് നായയെയും സ്ഥലത്തെത്തിച്ചു. വിരളടയാള വിദഗ്ദരും എത്തി തെളിവെടുപ്പ് നടത്തി.

കവർച നടന്ന സംഭവത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷണത്തിന് ആവശ്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും ഡി വൈ എസ് പി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഡി വൈ എസ് പി വീട്ടുകാർക്ക്‌ ഉറപ്പ്‌ നൽകി.


Keywords: Kasaragod, News, Kerala, Kanhangad, Gold, Plus-two, Top-Headlines, DYSP, Police, Dog, House, Home theft; gold bracelet stolen.
< !- START disable copy paste -->

Post a Comment