city-gold-ad-for-blogger
Aster MIMS 10/10/2023

രാജ്മോഹന്‍ ഉണ്ണിത്താന്റെ വിവാഹാശംസ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ചയായി; പിന്നാലെ എം പിയുടെ പോസ്റ്റ് കാണാനില്ല; രണ്ട് സഹോദരന്മാരുടെ ജീവിതം ട്രോളി എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് വിമര്‍ശനം

കാസര്‍കോട്: (www.kasargodvartha.com 18.10.2021) മഞ്ചേശ്വരത്തെ ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് വരന്മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഫേസ്ബുകിലിട്ട പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയായി. പോസ്റ്റിന് വിമര്‍ശനവും ട്രോളുമായി പലരും രംഗത്തെത്തിയതോടെ എം പിയുടെ പോസ്റ്റ് ഇപ്പോള്‍ കാണാനില്ല.

   

രാജ്മോഹന്‍ ഉണ്ണിത്താന്റെ വിവാഹാശംസ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ചയായി; പിന്നാലെ എം പിയുടെ  പോസ്റ്റ് കാണാനില്ല; രണ്ട് സഹോദരന്മാരുടെ ജീവിതം ട്രോളി എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് വിമര്‍ശനം

വധുക്കള്‍ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോടോ എംപി പങ്കുവെച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. ഇത് സ്വവർഗ വിവാഹം ആണെന്നാണ് സൂചിപ്പിക്കുന്നതെന്നാണ് വാദം. 'ഇന്ന് വിവാഹിതരായ മഞ്ചേശ്വരത്തെ സിനാനും ഷഫീഖ്നുമൊപ്പം' എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. 'ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ' എന്ന് എംപിയുടെ പോസ്റ്റിന് പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ കമന്റിട്ടു. പലരും ഇത് ഏറ്റുപിടിക്കുകയും ചെയ്തു.

എന്നാല്‍ വൈകാതെ എംപിയുടെ ആശംസ പോസ്റ്റ് കാണാതായി. ഇതോടെ ഹരീഷ് വാസുദേവന്‍ ഫേസ്ബുക് പോസ്റ്റിട്ട് വിമര്‍ശിച്ചു. 'വിവാഹം എന്നത് ഒരാള്‍ മറ്റൊരാളോടൊപ്പം പങ്കാളിയായി ജീവിക്കാന്‍ തുടങ്ങുന്ന പരിപാടിയാണ് എന്നാണ് എന്റെ തോന്നല്‍. ഗൃഹപ്രവേശം ആണെങ്കില്‍ വീടിന്റെയും, കുഞ്ഞുണ്ടായത് ആണെങ്കില്‍ കുഞ്ഞിന്റെയും ഒക്കെ ഫോടോ ഇടുന്നത് പോലെ വിവാഹത്തിന് അതിലെ പങ്കാളികളുടെ പടം ഇട്ടാണ് ഇതുവരെ കണ്ടിട്ടുള്ളത്' എന്ന് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

അതേസമയം ഉണ്ണിത്താനെ അനുകൂലിച്ചും അനവധി പേര്‍ രംഗത്തെത്തി. ഉണ്ണിത്താനെയല്ല, വിവാഹിതരായ രണ്ട് സഹോദരങ്ങളെയാണ് അപമാനിച്ചതെന്ന് കമന്റുകള്‍ വന്നു. ഒരേ പന്തലില്‍ വിവാഹം കഴിക്കുന്ന രണ്ട് സഹോദരന്മാരുടെ ജീവിതം ട്രോളി എന്താണ് ലക്ഷ്യം വെക്കുന്നത് എന്നായിരുന്നു ഒരു കമന്റ്. 'ഒരു വോടര്‍ എന്ന നിലയില്‍ ഒരു വിവാഹത്തിന് ക്ഷണിച്ചാല്‍ പോയി പങ്കെടുക്കുക എന്നതില്‍ കവിഞ്ഞ് സാമൂഹ്യ പരിഷ്‌കാര്‍ത്താവ് ആയി മാറി ഉണ്ണിത്താന്‍ ഇവനൊക്കെ വിചാരിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം എന്നാണോ' എന്നായിരുന്നു മറ്റൊരു കമന്റ്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

Keywords: News, Kerala, Kasaragod, Manjeshwaram, Brothers, Wedding, Rajmohan Unnithan, MP, Photo, Top-Headlines, Social-Media, Harish Vasudevan criticizes Rajmohan Unnithan's wedding post.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL