തിരുവനന്തപുരം: (www.kasargodvartha.com 21.10.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവും ഗ്രാമിന് 10 രൂപയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയും ഗ്രാമിന് 4455 രൂപയുമായി.
ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. ഈ മാസം 15 ന് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 35,840 ആയിരുന്നു അന്നത്തെ വില.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Price, Business, Gold prices rised again in Kerala on October 21