തിരുവനന്തപുരം: (www.kasargodvartha.com 29.10.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 35,880 രൂപയായി. ഒരു ഗ്രാമിന് 4,485 രൂപയുമായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.
വ്യാഴാഴ്ച പവന് 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു വില. ഗ്രാമിന് 20 രൂപ കൂടി 4495 രൂപയുമായിരുന്നു വില. ഒക്ടോബര്‍ 26 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം വ്യാപാരം നടത്തിയത്. ഞായറാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു.
Keywords: Thiruvananthapuram, News, Kerala, Gold, Top-Headlines, Business, Price, Gold prices fall down today