കാസർകോട്: (www.kasargodvartha.com 02.10.2021) വിവിധ പരിപാടികളോടെ ഗാന്ധിജയന്തി നാടെങ്ങും ആലോഷിച്ചു. കാസർകോട് കലക്ടറേറ്റിന് മുന്നിലെ ഗാന്ധി പ്രതിമയിൽ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് പുഷ്പാർചന നടത്തി.

ഡിസിസി പുഷ്പാർചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
കാസർകോട്: ജില്ലാ കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ ഡി സി സി ഓഫീസിന്ന് മുമ്പിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പുഷ്പാർചനയ്ക്ക് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, പി വി സുരേഷ്, കരുൺ താപ്പാ, എം സി പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
പി എ അശ്‌റഫ് അലി, അഡ്വ: വിനോദ് കുമാർ, ആർ ഗംഗധാരൻ, എ കെ നായർ, ഖാദർ നുള്ളിപാടി, ജി നാരായണൻ, വി വി. പ്രഭാകരൻ, കെ. വി ദാമോദരൻ, പുരുഷോത്തമൻ നായർ, ഉസ്മാൻ കടവത്ത്, ബാലകൃഷ്ണൻ നായർ ആച്ചേരി, പി കെ വിനോദ്, റഫീഖ് നയൻമാർമൂല, അബ്ദുല്ല ഹാജി, ലത്വീഫ് കല്ലകട്ട, ജോഷി കെ വി എന്നിവർ സംബന്ധിച്ചു
പട്ളയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
പട്ല: ഗാന്ധി ജയന്തി ദിനത്തിൽ പട്ള സംഘം ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്‍റെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ നസീറ മജീദ് ഉദ്ഘാടനം ചെയ്തു. എച് കെ അബ്ദുർ റഹ്‌മാൻ മാസ്റ്റര്‍, എം എ മജീദ് പ്രസംഗിച്ചു. മശ്റൂഫ്, ഫെെസല്‍, ശാഫി പൂന, ഹാരിസ് പുളളി, ഇല്യാസ്, ജഅഫർ എ ബി നേതൃത്വം നല്‍കി.
തങ്കമുത്തുവിനെ കാഞ്ഞങ്ങാട് നഗരസഭയുടെ ആദരിച്ചു
കാഞ്ഞങ്ങാട്: 'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ, തമിഴ്നാട്ടിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് വന്ന് ചെറിയ തോതിൽ ചാക്ക് കച്ചവടം ആരംഭിച്ച് പാഴ് വസ്തു വ്യാപാര മേഖലയിലേക്കെത്തി ഉയർചയിലെത്തിയ മുത്തുവിനെ ആദരിച്ചു. ഹരിത കർമ സേന എത്തും മുന്നേ നഗരത്തിലെ പഴകിയ അജൈവമാലിന്യങ്ങൾ ശേഖരിച്ച് കയറ്റി അയക്കുന്നതിൽ തങ്കമുത്തു പലർക്കും മാതൃകയാണ്. പാഴ് വസ്തുക്കൾ ശേഖരിക്കാൻ എത്തി പിന്നിട് കുടുംബസമേതം കാഞ്ഞങ്ങാട് സ്ഥിര താമസമാക്കിയ മുത്തു വ്യവസായ സംരംഭകൻ കൂടിയാണ്.
ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ വി സരസ്വതി, കെ അനീശൻ, കെ വി മായാകുമാരി, ഹെൽത് സൂപെർവൈസർ പി അരുൾ സംസാരിച്ചു.
എൻ സി പി ഗാന്ധി സ്മൃതിയാത്ര നടത്തി
തൃക്കരിപ്പൂർ: ഗാന്ധിജയന്തി ദിനത്തിൽ എൻ സി പി തൃക്കരിപ്പൂർ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ
ഗാന്ധി സ്മൃതിയാത്ര നടത്തി. നടക്കാവ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജാഥാ ലീഡർ ടി നാരായണൻ മാസ്റ്റർക്ക് പതാക കൈമാറി ജില്ലാ പ്രസിഡണ്ട് രവി കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ചന്ദ്രൻ മാടക്കാൽ അധ്യക്ഷത വഹിച്ചു.
കെ ദിവാകരൻ, കോയ്യൻ രാജു, പി സി സീനത്ത്, മുത്വലിബ് കോട്ടപ്പുറം, എ വി അശോകൻ, ടി കെ കുഞ്ഞഹ് മദ് പ്രസംഗിച്ചു. തൃക്കരിപ്പൂർ ടൗണിൽ നടന്ന സമാപന യോഗം കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ഒ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമിറ്റി സ്മൃതി യാത്ര നടത്തി
ചെമ്മനാട്: 'ഗാന്ധി തന്നെ മാർഗം' എന്ന മുദ്രാവാക്യവുമായി ചെമ്മനാട് മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. ഡി സി സി. ജനറൽ സെക്രടറി ഗീത കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ടി കണ്ണൻ, സുകുമാരൻ ആലിങ്കൽ, മൻസൂർ കൂരിക്കൾ, രാജൻ കെ പൊയിനാച്ചി, ബാലചന്ദ്രൻ എൻ, ശകുന്തള കൃഷ്ണൻ, രാമ ഗംഗാധരൻ, നസീർ കോളിയടുക്കം, മധുസൂദനൻ നമ്പ്യാർ സംസാരിച്ചു.
കാഞ്ഞങ്ങാട്ട് ശുചീകരണ പ്രവർത്തനം നടത്തി
കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തിൽ പൊതുമരാമത്ത് റസ്റ്റ്ഹൗസും പരിസരവും, പുതിയ കോട്ട മാർകെറ്റ്, കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ നഗരസഭ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. നഗരസഭ സമിതി അധ്യക്ഷന്മാരായ കെ വി സരസ്വതി, കെ വി മായാകുമാരി, കെ അനീശൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ സംബന്ധിച്ചു.
ഗാന്ധിയൻ ആശയങ്ങളെ മുറുകെ പിടിക്കുന്നത് ബിജെപിയെന്ന് അഡ്വ. കെ ശ്രീകാന്ത്
കാസർകോട്: കോൺഗ്രസ് ഗാന്ധിജിയെ കേവലം രാഷ്ട്രീയ മുതലെടുപ്പിനായാണ് ഉപയോഗിച്ചതെന്നും ഗാന്ധിയൻ ആശയങ്ങളെ മുറുകെ പിടിച്ചത് ബിജെപിയാണെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ബിജെപി കാസർകോട് മണ്ഡലം കമിറ്റി സംഘടിപ്പിച്ച തിരംഗയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതീയ പൈതൃകത്തെയും സാംസ്കാരിക മാനബിന്ദുക്കളെയും മുറുകെ പിടിക്കുന്നവയാണ് ഗാന്ധിയൻ ആശയങ്ങൾ. അദ്ദേഹം ഉയർത്തി പിടിച്ച അഹിംസ എന്ന ആശയം രണ്ട് ലോക മഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച അദ്ദേഹത്തിൻ്റെ ജീവിത കാലഘട്ടത്തിൽ മാത്രമല്ല ഇന്നും ഏറെ പ്രസക്തമാണ്. അക്രമ, ജിഹാദിയൻ ചിന്തകൾക്ക് പരിഹാരം ഗാന്ധിയൻ തത്വസംഹിതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർഗോഡ് കലക്ട്രേറ്റ് പരിസരത്ത് ഗാന്ധിയൻ പ്രതിമയിൽ പുഷ്പാർചന നടത്തിയ ശേഷമാണ് തിരംഗ യാത്രയ്ക്ക് തുടക്കം കുറിച്ചത്. മണ്ഡലം പ്രസിഡൻ്റ് ഹരീഷ് നാരമ്പാടി അധ്യക്ഷത വഹിച്ചു. പി ആർ സുനിൽ സ്വാഗതവും സുകുമാരൻ കുദ്രെപ്പാടി നന്ദിയും പറഞ്ഞു. അഡ്വ. സദാനന്ദ റൈ, എം ശൈലജ ഭട്ട്, സുധാമ ഗോസാഡ, സവിത ടീചെർ, എൻ സതീഷ്, ഗോപാലകൃഷ്ണൻ, ബെള്ളൂർ ശ്രീധരൻ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Mahatma-Gandhi, Gandhi Jayanthi, Celebration, DCC, Congress, BJP, Patla, Chemnad, Kanhangad-Municipality, Gandhi Jayanti Celebrated all over.
< !- START disable copy paste -->