ന്യൂഡെല്‍ഹി: (www.kasargodvartha.com 22.10.2021) രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും ഉയര്‍ന്നു. വെള്ളിയാഴ്ച ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96 പൈസയും പെട്രോള്‍ ലിറ്ററിന് 107 രൂപ 20 പൈസയുമായി വര്‍ധിച്ചു.
തുടര്‍ചയായി മൂന്നാം ദിവസമാണ് ഇന്ധനവില ഉയര്‍ന്നത്. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 37 പൈസയും പെട്രോളിന് 5 രൂപ 70 പൈസയും വര്‍ധിച്ചു. അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.
Keywords: New Delhi, News, National, Top-Headlines, Business, Petrol, Price, Fuel prices soar; Petrol and diesel prices hiked again