1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്തായിരുന്നു ഉമ്മൻചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി എം എസ് കോളജ്, ചങ്ങനാശേരി എസ് ബി കോളജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി എ ബിരുദം നേടി. എറണാകുളം ലോ കോളജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.
സ്കൂളിൽ പഠിക്കുമ്പോഴെ കെ എസ് യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിയത്. 1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർചയായി 11 തവണ കേരളനിയമസഭയിലെത്തി. 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായി. തൊഴിൽ മന്ത്രി (1977–78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991–94), പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
യുവത്വത്തിന്‍റെ ചുറു ചുറുക്കുമായി രാഷ്ട്രീയത്തിൽ നിറഞ്ഞതന്നെയുണ്ട് ഉമ്മൻ ചാണ്ടി. വ്യക്തി ജീവിതത്തിലെ അപൂര്‍വതകളെ പോലും ആഘോഷമാക്കാത്ത ഉമ്മന്‍ ചാണ്ടിക്ക് ഒക്ടോബര്‍ 31 സാധാരണ ദിവസം മാത്രമാണ്. പക്ഷെ അണികൾ ആഘോഷമാക്കുകയാണ്.
Keywords: Oommen Chandy, Kottayam, Kerala, News, Birthday, Politics, Leader, Minister, Former Chief Minister Oommen Chandy's 78th birthday.