Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടികൊണ്ടു പോയി 65 ലക്ഷം കൊള്ളയടിച്ചെന്ന കേസിലെ പ്രതികളില്‍ ഒരാളുടെ തൃശൂരിലെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്ത് 7.50 ലക്ഷം രൂപയും സഞ്ചരിച്ച കാറും പിടിച്ചെടുത്തു

Flat of one of the accused in 65 lakh robbery case was raided #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 10.10.2021) സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ കാര്‍ സഹിതം തട്ടികൊണ്ടു പോയി 65 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസില്‍ തൃശൂരിലെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്ത് ഏഴര ലക്ഷം രൂപ പിടിച്ചെടുത്തു.

                    
News, Gold, Investigation, Police, Robbery, Kidnap, Attempt, Thrissur, Kerala, Kasaragod, Case, Cash, Top-Headlines, District, Flat of one of the accused in 65 lakh robbery case was raided.



കൊളളയ്ക്ക് നേതൃത്വം നല്‍കിയ ത്രിമൂര്‍ത്തികളില്‍ ഒരാളായ തൃശൂര്‍ പൂച്ചെട്ടിയിലെ എഡ് വിന്റെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്താണ് കാസര്‍കോട് ഇന്‍സ്‌പെകര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 7.50 ലക്ഷം രൂപയും, അടുത്ത കവര്‍ചയ്ക്ക് തയ്യാറാക്കി വെച്ച ഗ്ലൗസുകളും നിരവധി വ്യാജ നമ്പര്‍ പ്ലേറ്റുകളും, വാഹനങ്ങള്‍ കുത്തിതുറക്കാനുള്ള ടൂള്‍സുകളും മറ്റും പിടിച്ചെടുത്തത്.

കൊള്ളയ്ക്ക് എത്തിയപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ചുവന്ന ടവേര കാര്‍ പെയിന്റടിച്ച് മാറ്റാന്‍ നല്‍കിയിരുന്നു. തൃശൂരിലെ വര്‍ക് ഷോപില്‍ നിന്നും ഇതും പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ അജിത്ത്, എസ്‌ഐ രഞ്ജിത്ത്, എഎസ്‌ഐ മോഹനന്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഫ്‌ലാറ്റ് റെയ്ഡ് ചെയ്തത്.

എഡ് വിന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ വരെ പൊലീസ് ചെന്നെങ്കിലും പിടികിട്ടിയില്ല. കൊള്ളയില്‍ നേരിട്ട് പങ്കാളിയായെന്ന് കരുതുന്ന രണ്ടുപേരെയും പ്രതികള്‍ എത്തിയ വാഹനങ്ങള്‍ക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി കൊടുത്തതായി കരുതുന്ന ഒരാളെയും കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒ എല്‍ എക്‌സില്‍ വില്‍പനയ്ക്ക് വെച്ച കാറിന്റെ നമ്പര്‍ കോപിയടിച്ചാണ് നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയിരുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് പണം കൊള്ള നടന്നത്. പട്ടാപ്പകല്‍ നടന്ന സംഭവമായത് കൊണ്ട് പ്രതികള്‍ കടന്നു പോയ വഴികളിലൂടെ സഞ്ചരിക്കാന്‍ പൊലീസിന് എളുപ്പമായിരുന്നു. 500 ഓളം സി സി ടി വികളാണ് പൊലീസ് പരിശോധിച്ചത്. സംഭവത്തില്‍ ഉള്‍പെട്ടവര്‍ ജില്ലയ്ക്ക് പുറത്തുള്ളവരാന്നെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതും ഉപകാരപ്രദമായിരുന്നു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ആണ് പൊലീസ് പരിശോധിച്ചത്. നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. സംഘം സഞ്ചരിച്ച വഴികളിലെല്ലാം സംശയകരമായ രീതിയില്‍ ഒരു സാന്‍ട്രോ കാര്‍ ഉണ്ടായിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ആണ് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.


Keywords: News, Gold, Investigation, Police, Robbery, Kidnap, Attempt, Thrissur, Kerala, Kasaragod, Case, Cash, Top-Headlines, District, Flat of one of the accused in 65 lakh robbery case was raided.

< !- START disable copy paste -->

Post a Comment