Join Whatsapp Group. Join now!
Aster MIMS 10/10/2023

80 ലക്ഷത്തിന്റെ അസാധുവാക്കപ്പെട്ട നോടുകളുമായി ബെംഗ്ളൂറിൽ അഞ്ച് പേർ അറസ്റ്റിൽ; കാസർകോട്ട് നടത്തിയ റെയ്‌ഡിൽ നോടുകളുടെ 24 ചാക്ക് കളർ ഫോടോകോപികൾ കണ്ടെടുത്തു; വലിയ കബളിപ്പിക്കലാണ് നടന്നതെന്ന് പൊലീസ്

Five arrested in Bangalore with Rs 80 lakh in scrapped notes#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.10.2021) ഇൻഡ്യയിൽ അസാധുവാക്കിയ 500, 1000 രൂപയുടെ നോടുകൾ വിൽക്കാനും വാങ്ങാനും ശ്രമിച്ചെന്നാരോപിച്ച് അഞ്ച് പേർ ബെംഗ്ളൂറിൽ അറസ്റ്റിലായി. ഇവരിൽ നിന്ന് 80 ലക്ഷം രൂപ വിലയുള്ള നിരോധിത നോടുകളും അഞ്ച് കോടിയോളം രൂപ മൂല്യമുള്ള അത്തരം കറൻസികളുടെ കളർ ഫോടോകോപികളും പൊലീസ് പിടിച്ചെടുത്തു. ഇവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട്ട് നടത്തിയ റെയ്‌ഡിലാണ് നോടുകളുടെ 24 ചാക്ക് കളർ ഫോടോകോപികൾ പൊലീസ് കണ്ടെടുത്തത്.

Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

ബെംഗ്ളുറു കോർപറേഷൻ സബ് കോൺട്രാക്ടർ വെങ്കിടേഷ് എം (53), തുണിക്കച്ചവടക്കാരായ സുരേഷ്കുമാർ (32), രാമകൃഷ്ണ (32) കർഷകരായ മഞ്ജുനാഥ് (43), ദയാനന്ദ് (45) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും കർണാടക സ്വദേശികളാണ്. വെങ്കിടേഷും മഞ്ജുനാഥും ദയാനന്ദും ഒക്‌ടോബർ 10ന് എച് ബി ആർ ലേഔടിൽ 45 ലക്ഷം രൂപയുടെ അസാധുവാക്കിയ നോടുകൾ വിൽക്കാൻ എത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

അസാധുവാക്കപ്പെട്ട നോടുകൾ മുഖവിലയുടെ 35 ശതമാനത്തിന് വിൽക്കാൻ സഹായിക്കാമെന്ന് മുഖ്യപ്രതികളായ സുരേഷും രാമകൃഷ്ണയും മൂവർക്കും വാക്ക് നൽകിയിരുന്നുവെന്നും അവരെ വിശ്വസിച്ച്, വെങ്കിടേഷും മഞ്ജുനാഥും ദയാനന്ദും മുഖവിലയുടെ 20 ശതമാനം കൊടുത്ത് മറ്റുള്ളവരിൽ നിന്ന് കൂടുതൽ അസാധുവായ നോടുകൾ വാങ്ങാൻ തയ്യാറായതായും പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ സി പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരേഷിനെയും രാമകൃഷ്ണനെയും അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് 35 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട കറൻസികൾ പിടികൂടുകയും ചെയ്തു.

തുടർന്ന് ചോദ്യം ചെയ്യലിൽ കാസർകോട് കേന്ദ്രീകരിച്ച് ഒരു സംഘം അസാധുവാക്കപ്പെട്ട നോടുകൾ വാങ്ങി ഫാം ഹൗസിൽ സൂക്ഷിച്ചിരുന്നതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് കർണാടക പൊലീസ് സംഘം കാസർകോട്ടെത്തി ബേനൂരിലെ ഫാം ഹൗസിൽ റെയ്ഡ് നടത്തുകയായിരുന്നു.

Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

അസാധുവാക്കിയ നോടുകൾ നിയമപരമായി മാറ്റാൻ ഒരു മാർഗവും ഇല്ലെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതികൾ അസാധുവാക്കപ്പെട്ട നോടുകൾ വിൽക്കാൻ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്യുന്നു. അത് വിശ്വസിച്ച് മറ്റുള്ളവർ കൂടുതൽ നോടുകൾ തേടി നടക്കുന്നു. മുഖ്യപ്രതികൾ തന്നെ ഏർപാട് ചെയ്ത സംഘം ഇവരെ സമീപിച്ച് തങ്ങളുടെ പക്കൽ നോടുകൾ ഉണ്ടെന്നും മുഖവിലയുടെ 20 ശതമാനത്തിന് നൽകാമെന്നും പറയുന്നു. അത് വിശ്വസിച്ച് ഇവർ നോടുകൾ വാങ്ങുന്നു. എന്നാൽ മുഖ്യപ്രതികൾ നോടുകൾ വിൽക്കാൻ സഹായിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നുമില്ല. ഇങ്ങനെ ഇടയിൽ നിന്നുള്ളവർക്ക് പണം നഷ്ടമാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കബളിപ്പിക്കലാണ് നടക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

Keywords: Kasaragod, Kerala, News, Fake Notes, Fake, Cash, Arrest, Police, Seized, Investigation, Karnataka, Five arrested in Bangalore with Rs 80 lakh in scrapped notes.

< !- START disable copy paste -->

Post a Comment