സൂറത്: (www.kasargodvartha.com 16.10.2021) ബാധയൊഴിപ്പിക്കാനായി യുവതിയെ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മന്ത്രിവാദിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവ്ഭൂമിയിലാണ് ദാരുണസംഭവം. 25കാരിയായ യുവതിയുടെ ശരീരത്തില്‍ ഉഗ്രമായ ബാധകേറിയതാണെന്നും ഒഴിപ്പിച്ച് തരാമെന്നും മന്ത്രവാദിയായ രമേഷ് സോളങ്കി കുടുംബത്തെ വിശ്വസിപ്പിച്ചു.
കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവിന്റെ കൂടെ നവരാത്രി ആഘോഷിക്കാന്‍ പോയിരുന്നു. അതിന് ശേഷം യുവതിയുടെ ദേഹത്ത് ബാധ കയറിയതായി പറഞ്ഞായിരുന്നു മന്ത്രവാദിയുടെ ബാധ ഒഴിപ്പിക്കലെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ യുവതിയെ വിറക് കൊള്ളികൊണ്ടും ചുട്ടുപഴുത്ത ഇരുമ്പ് ചങ്ങലകൊണ്ടും മര്‍ദിക്കുകയായിരുന്നു.
അടിയേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. മന്ത്രവാദിയായ രമേഷ് സോളങ്കിക്ക് പുറമെ, വെര്‍സി സോളങ്കി, ഭാവേഷ് സോളങ്കി, അര്‍ജുന്‍ സോളങ്കി, മനു സോളങ്കി എന്നിവരാണ് അറസ്റ്റിലായത്.
Keywords: News, National, Top-Headlines, Arrest, Crime, Police, Woman, Killed, Death, Five arrested for killing woman in Gujarat.
ബാധയൊഴിപ്പിക്കാനായി യുവതിയെ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസ്; 5 പേര്‍ അറസ്റ്റില്‍
ബാധയൊഴിപ്പിക്കാനായി യുവതിയെ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് News, National, Top-Headlines, Arrest, Crime, Police, Woman, Killed, Death