city-gold-ad-for-blogger

വെടിയേറ്റു മരിച്ച വിദ്യാർഥിയുടെ അച്ഛൻ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 07.10.2021) നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. വൈഷ്ണവി എക്സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭു(47)വാണ് അറസ്റ്റിലായത്.

വെടിയേറ്റു മരിച്ച വിദ്യാർഥിയുടെ അച്ഛൻ അറസ്റ്റിൽ

വെടിയേറ്റ് തലക്ക് ഗുരുതര പരുക്കേറ്റ മകൻ സുധീന്ദ്ര പ്രഭു(15)വിന് ബുധനാഴ്ച മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് ഹൃദയാഘാതമുണ്ടായ രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹന ഡ്രൈവർ ചന്ദ്രു എന്ന ചന്ദ്രഹാസ്, ക്ലീനർ അശ്‌റഫ് എന്നീ ചെറുപ്പക്കാർ മുംബൈയിൽ പോയി മടങ്ങിയെത്തി അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോൾ രാജേഷിന്റെ ഭാര്യ ശാന്തലയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചെന്നും ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടെന്നുമാണ് കേസ്.

Keywords: Karnataka, News, Mangalore, Top-Headlines, Murder, Murder-case, Case, Son, Father, Police, Case, Arrest, Father of student who shot dead, arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia