Join Whatsapp Group. Join now!
Aster MIMS 10/10/2023

സാമൂഹ്യമാധ്യമങ്ങളിൽ നഗരത്തിലെ പെട്രോൾ പമ്പിനെതിരെ വ്യാജപ്രചാരണമെന്ന്; പൊലീസിൽ പരാതി നൽകി

Fake propaganda against petrol pump in city on social media#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.10.2021) നഗരത്തിലെ പെട്രോൾ പമ്പിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി. കറന്തക്കാട് ഫയർ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ഇൻഡ്യൻ ഓയിൽ കോർപറേഷന്റെ പമ്പിനെതിരെയാണ് പ്രചാരണം നടക്കുന്നത്.
 
Fake propaganda against petrol pump in city on social media

ഈ പമ്പിൽ നിന്ന് സ്‌കൂടെറിലേക്ക് ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതായും എന്നാൽ സ്‌കൂടെർ സ്റ്റാർട് ആവാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പെട്രോളിൽ പകുതിയും വെള്ളമാണെന്ന് കണ്ടെത്തിയെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ ഒരാൾ പറയുന്നത്. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വ്യാജമായ വാർത്തകൾ സൃഷ്ടിച്ച് സ്ഥാപനത്തെ തകർക്കാൻ വേണ്ടി ശ്രമം നടക്കുകയാണെന്നും വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പാർട്ണർ സി ടി അബ്ദുൽ മുനീർ അലി ജില്ലാ പൊലീസ് ചീഫ്, കാസർകോട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പൊലീസ് സൈബർ സെൽ എന്നിവർക്ക് പരാതി നൽകി.

പൊലീസ് അധികാരികൾക്ക് വിവരങ്ങൾ കൈമാറിയതായും ദിനേന 2500 വാഹനങ്ങൾ കയറിവരുന്ന സ്ഥാപനമാണിതെന്നും ഒരു തരത്തിലുള്ള പരാതിയും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും സി ടി അബ്ദുൽ മുനീർ കാസർകോട് വാർത്തയോട് പറഞ്ഞു. സ്ഥാപനത്തിലെ മുഴുവൻ ടാങ്കുകളും ഞങ്ങൾ പരിശോധിച്ചിരുന്നുവെന്നും ഒന്നും കണ്ടെത്താൻ ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kasaragod, Top-Headlines, Petrol-pump, Petrol, Scooter, Complaint, Police, Fake, Fake propaganda against petrol pump in city on social media.
< !- START disable copy paste -->

Post a Comment