Join Whatsapp Group. Join now!
Aster MIMS 10/10/2023

'വയനാട്ടില്‍ വിനോദസഞ്ചാരത്തിന് എത്തുന്നവരെ ഹോം സ്റ്റേയില്‍ താമസിപ്പിച്ച് ഹണിട്രാപ്'; കാസര്‍കോട്ടുകാര്‍ ഉള്‍പെടെ എട്ടംഗ സംഘം അറസ്റ്റില്‍; 'പിടിയിലായത് കെണിയൊരുക്കുന്നതിനിടെ; കുടുങ്ങിയത് പല കേസുകളിലെയും പ്രതികള്‍'

Eight members, including Kasargod native arrested in honeytrap case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാനന്തവാടി: (www.kasargodvartha.com 17.10.2021) ഹണിട്രാപ് കേസില്‍ കാസര്‍കോട്ടുകാര്‍ ഉള്‍പെട്ട എട്ടംഗ സംഘം അറസ്റ്റില്‍. പല കേസുകളിലായി ഉള്‍പെട്ടവരാണ് പിടിയിലായത്. കാസര്‍കോട്ടെ അശ്റഫ്, അജി ജോസഫ്, സരിന്‍ സണ്ണി, കോഴിക്കോട്ടെ അഫ്സല്‍, ഫാസില്‍, അജ്മല്‍, ഷോബിന്‍ പോള്‍, നിയാസ് എന്നിവരാണ് അറസ്റ്റിലായത്.
                                 
News, Kerala, Wayanad, National, Case, Kasaragod, Police, Natives, Arrest, Accuse, Custody, police-station, cash, Top-Headlines, Eight members, including Kasargod native arrested in honeytrap case.

വയനാട് തൊണ്ടര്‍നാട് കുഞ്ഞോത്തെ ഹോം സ്റ്റേയില്‍ നിന്നുമാണ് തൊണ്ടര്‍നാട് എസ് ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അഫ്സല്‍ നടത്തിവന്ന ഹോം സ്റ്റേ കേന്ദ്രീകരിച്ച്, സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാരെ എത്തിച്ച് ചതിയില്‍പ്പെടുത്തി പണമുണ്ടാക്കാനുള്ള ഗൂഢാലോചനയാണ് കൃത്യമായ ഇടപെടല്‍ മൂലം പൊളിക്കാന്‍ കഴിഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി.

അഫ്സല്‍ മുമ്പ് കോറോത്തെ മസാജ് സെന്ററില്‍ നിന്നും പരിചയപ്പെട്ട കുറ്റ്യാടി സ്വദേശിനിയായ യുവതിക്ക്, 25,000 രൂപ നല്‍കി അന്യസംസ്ഥാനക്കാരികളായ പെണ്‍കുട്ടികളെ മസാജിങ് എന്ന പേരില്‍ എത്തിച്ചു നല്‍കാമെന്ന് ഏറ്റിരുന്നുവെന്നും ഇവരെ ഉപയോഗിച്ച് ആവശ്യക്കാരെ കണ്ടെത്തി ലൈംഗിക ബന്ധത്തിന് എത്തിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നും ഇതിനായി ഹണിട്രാപ് ചെയ്ത് മുന്‍ പരിചയമുള്ള ഫാസിലിനെയും അജ്മലിനെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫാസിലും അജ്മലും മാനന്തവാടി സ്റ്റേഷന്‍ പരിധിയില്‍ ഹണിട്രാപ് കേസില്‍ മുമ്പ് പ്രതികളായവരാണെന്നും

മറ്റുപ്രതികള്‍ കഞ്ചാവ്, മോഷണം, പിടിച്ചുപറി, പോക്സോ, വധശ്രമ കേസുകളിലും പ്രതികളായവരാണെന്നും പൊലീസ് വ്യക്തമാക്കി. കുറ്റ്യാടി സ്വദേശിനിക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്.

നാല് കാറുകളും ഒരു ബൈകും എട്ടു മൊബൈല്‍ ഫോണുകളും യുവതികള്‍ക്ക് നല്‍കാനായി കരുതിയിരുന്നതെന്ന് പറയുന്ന 39,000 രൂപയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടില്‍ വിനോദസഞ്ചാരത്തിനായി വരുന്നവരെ ഹോം സ്റ്റേയില്‍ താമസിപ്പിച്ച് ചതിയില്‍പ്പെടുത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്നാണ് വിവരം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി എസ് ഐ രാംകുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


Keywords: News, Kerala, Wayanad, National, Case, Kasaragod, Police, Natives, Arrest, Accuse, Custody, police-station, cash, Top-Headlines, Eight members, including Kasargod native arrested in honeytrap case.
< !- START disable copy paste -->

Post a Comment