ശാര്‍ജ: (www.kasargodvartha.com 23.10.2021) യുഎഇയിലെ ശാര്‍ജയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.44 മണിക്കാണ് ശാര്‍ജയിലെ അല്‍ ഫയ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി.
രാജ്യത്ത് ഭൂചലനങ്ങള്‍ നിരീക്ഷിക്കുന്ന, ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ സീസ്മോളജി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 14ന് അല്‍ ഫുജൈറയിലെ ദിബ്ബയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. പ്രദേശത്ത് ചെറിയ പ്രകടമ്പനം മാത്രമാണ് അനുഭവപ്പെട്ടത്.
Keywords: Sharjah, News, Gulf, World, Earthquake, Top-Headlines, Earthquake of magnitude 2.4 felt in Sharjah