Join Whatsapp Group. Join now!
Aster MIMS 10/10/2023

സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് ഫോടോകളും വീഡിയോകളും വാങ്ങി ബ്ലാക്മെയില്‍ ചെയ്തയായി പരാതി; യുഎഇയില്‍ യുവാവ് അറസ്റ്റില്‍

Dubai: Man tries to blackmail girl on social media; police arrest him in 24 hours#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (www.kasargodvartha.com 09.10.2021) യു എ ഇയില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കുടുംബമാണ് ദുബൈ സ്മാര്‍ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കി 24 മണിക്കൂറിനകം തന്നെ പ്രതിയെ പിടികൂടിയതായി ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ബിന്‍ സുറൂര്‍ പറഞ്ഞു.

പെണ്‍കുട്ടി അയച്ചുകൊടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെയായിരുന്നു യുവാവ് ബ്ലാക് മെയില്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് പിന്നീട് സൗഹൃദവും വിശ്വാസം നേടിയെടുത്തു. പിന്നീട് പല സമയത്തായി പെണ്‍കുട്ടി തന്റെ ഫോടോകളും വീഡിയോകളും യുവാവിന് അയച്ചുകൊടുത്തു. എന്നാല്‍ ഇത് സൂക്ഷിച്ചുവെച്ച യുവാവ് ബ്ലാക്മെയില്‍ ചെയ്യാനായി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

News, World, Gulf, UAE, Dubai, Top-Headlines, Social-Media, Complaint, Police, Dubai: Man tries to blackmail girl on social media; police arrest him in 24 hours


അതിനാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ജാഗരൂഗരായിരിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പരിചയമില്ലാത്തവരുമായോ സംശയകരമായി തോന്നുന്നവരുമായോ വ്യക്തി വിവരങ്ങളും ഫോടോകളും വീഡിയോകളും പങ്കുവച്ച് സൈബര്‍ ക്രിമിനലുകളുടെ കെണികളില്‍ വീണുപോകാതെ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു.


Keywords: News, World, Gulf, UAE, Dubai, Top-Headlines, Social-Media, Complaint, Police, Dubai: Man tries to blackmail girl on social media; police arrest him in 24 hours

Post a Comment