Join Whatsapp Group. Join now!
Aster MIMS 10/10/2023

സാമൂഹ ബാധ്യതയും, കുടുംബ ഭദ്രതയും ഉറപ്പു വരുത്താൻ ദുബൈ കെഎംസിസി വെൽഫെയർ സ്കീം; പത്ത് ലക്ഷം രൂപയുടെ ചെക് കൈമാറി

Dubai KMCC Welfare Scheme handed over Rs 10 lakh check Dubai KMCC Welfare Scheme handed over Rs 10 lakh chec#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 10.10.2021) സാമൂഹ ബാധ്യതയും, കുടുംബ ഭദ്രതയും ഉറപ്പു വരുത്തുന്നതിൽ കെഎംസിസി പുലർത്തുന്ന നിദാന്ത ജാഗ്രത മൂല്യവത്തായ നൻമയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല.

     
Kasaragod, Kerala, News, Dubai, Dubai-KMCC, President, Muslim-league, Committee, Thalangara, Secretary, Dubai KMCC Welfare Scheme handed over Rs 10 lakh check.



കാസർകോട് മുനിസിപൽ ദുബൈ കെഎംസിസി വെൽഫെയർ സ്കീം അംഗമായിരിക്കെ മരണപ്പെട്ട വ്യക്തിക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക് മുനിസിപൽ 28 ആം വാർഡ് മുസ്ലിം കമിറ്റി ഭാരവാഹികൾക്ക് കൈമാറി സംസാരിക്കുകയിരുന്നു അദ്ദേഹം.

തളങ്കര കടവത്ത് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് മുനിസിപൽ പ്രസിഡണ്ട് കെഎം ബശീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപൽ സെക്രടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം വെസ് പ്രസിഡണ്ട് ഹാശിം കടവത്ത്, മുനിസിപൽ വൈസ് പ്രസിഡണ്ട് അസീസ് എ എ, സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, മഹ്മൂദ് ഹാജി കടവത്ത്, നൗഫൽ തളങ്കര, അമീർ പള്ളിയാൻ, അമാൻ കോളിയാട്, ബദ്റുകുണ്ട്, ഹസൻ പതിക്കുന്നിൽ, അബ്ദുല്ല മാഹിൻ, ഖലീൽ കെ കെ പുറം, മുജീബ് കെ കെ പുറം എന്നിവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Dubai, Dubai-KMCC, President, Muslim-league, Committee, Thalangara, Secretary, Dubai KMCC Welfare Scheme handed over Rs 10 lakh check.


< !- START disable copy paste -->

Post a Comment